തിരുവനന്തപുരം: കാസർകോട്ട് പെരിയയിൽ കൊലചെയ്യപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്തു.
ഇരുവരുടെയും ബന്ധുക്കളും യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആചാരവിധി പ്രകാരം ചിതാഭസ്മം ബുധനാഴ്ച രാവിലെ തിരുവല്ലത്ത് നിമഞ്ജനം ചെയ്തത്.
കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ച് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ധീരസ്മൃതിയാത്ര നടത്തി.
കെപിസിസി ആസ്ഥാനത്തും പാളയം രക്തസാക്ഷി മണ്ഡപത്തിലും ഗാന്ധിപാർക്കിലും പുഷ്പാർച്ചന നടത്തിയശേഷം ഇന്ന് രാവിലെയോടെ തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ചിതാഭസ്മം നിമഞ്ജനം ചെയ്തത്.