ആലപ്പുഴ : ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ നഗരസഭയ്ക്ക് ഭക്ഷണം എത്തിക്കാൻ കഴിയാത്ത നെഹ്റുട്രോഫി വാർഡിൽ കോവിഡ് രോഗബാധിതരായവർക്കും കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്നവർക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
ആലപ്പുഴ നിയുക്ത എംഎൽഎയുടെ നേതൃത്വത്തിലാണ് വാർഡിലെ 150 കുടുംബങ്ങൾക്ക് 13കൂട്ടം സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യധാന്യകിറ്റ് എത്തിച്ചത്.
പുന്നമട ഫിനിഷിങ് പോയിന്റിൽ നടന്ന ചടങ്ങിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ബോട്ട് നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജൻ ഫ്ലാഗ്ഓഫ് ചെയ്തു.
കൺസ്യൂമർഫെഡ് എംഡി ഡോ. എസ് കെ.സനൽകുമാർ , നഗരസഭാ കൗൺസിലർമാരായ കെ കെ ജയമ്മ, ആർ വിനീത, സിപിഐഎം നോർത്ത് ഏരിയ സെക്രട്ടറി വി ബി അശോകൻ എന്നിവർ പങ്കെടുത്തു.’
നാടിനായി നമ്മൾ’ എന്ന കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിൽ 4 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ഭവനസന്ദർശന പരിപാടികൾ നടത്തികൊണ്ടൊരിക്കുകയാണെന്നും രോഗികൾ എന്ന് കണ്ടെത്തുന്നവരെ ആശുപത്രിയിൽ എത്തിക്കുകയും അവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും നിയുക്ത എംഎൽഎ പറഞ്ഞു.
മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ടെലിമെഡിസിൻ, കോൾ സെന്റർ സംവിധാനവും അതുവഴി സഹായവും എത്തിക്കുന്ന ഇടപെടലുകളും നടത്തി വരുന്നുണ്ട്.
ലോക്ക്ഡൗൺ കാലത്തെ മനസീകസമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ ടെലി കൗൺസിലിംഗ് സൗകര്യവും ഏർപ്പടെുത്തിയെന്നും അദ്ദേഹം അറിയിച്ചു