ഓരോ സന്തോഷമുള്ള അവസരം വരുന്പോഴും അതോടൊപ്പം തന്നെ ഒരു വിഷമിപ്പിക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്.
മതിമറന്ന് സന്തോഷിക്കാനുള്ള അവസരം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടായിരിക്കും എപ്പോഴും ഒരേ മാതിരി ബാലന്‍സ് ചെയ്ത് നില്ക്കാന് പറ്റുന്നത് എന്ന് തോന്നുന്നു.
മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിക്കുന്ന സമയത്ത് അച്ഛന് അസുഖം കൂടി വളരെ സീരിയസായി ഇരിക്കുന്ന സമയമായിരുന്നു.
നാഷണല്‍ അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ആദ്യം അച്ഛന് വിശ്വസിച്ചിരുന്നില്ല. കേട്ടപ്പോള്‍ ഞാനും വിശ്വസിച്ചില്ല.
വെറുതെയായിരിക്കും എന്നാണ് കരുതിയത്. പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് എനിക്ക് സമാധാനമായത്.
അച്ഛൻ എല്ലാ കാര്യങ്ങളിലും വളരെ എക്സൈറ്റഡ് ആകുന്നയാളായിരുന്നു. പക്ഷെ ഒന്നും പുറത്ത് കാണിക്കില്ല. -കെ.എസ്. ചിത്ര