ശ്രീകൃഷ്ണപുരം: ഏഷ്യൻ അത്ലറ്റിക് സ്വർണമെഡൽ ജേത്രിയും വിടിബി കോളജ് വിദ്യാർത്ഥിനിയുമായ പി.യു. ചിത്രയ്ക്ക് ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചതിനെതിരെ കോളജ് മാനേജ്മെന്റ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ പ്രതിഷേധ കൂട്ടായ്മ നടത്തി. കടന്പഴിപ്പുറം ബസ് സ്റ്റാൻഡിൽ നടന കൂട്ടായ്മ കോളജ് ട്രസ്റ്റ് മാനേജർ ജയരാമൻ നന്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഇ ജയൻ അധ്യക്ഷനായി. പരിശീലകൻ സിജിൻ, സന്ദീപ്, പ്രഫ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
ഞങ്ങളുണ്ട് കൂടെ..! ചിത്രയ്ക്ക് നീതി നിഷേധിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ; ചിത്ര പഠിക്കുന്ന കോളജിലെ വിദ്യാർഥികളും മാനേജ്മെന്റും ചേർന്നാണ് പ്രതിഷേധ കൂട്ടാമ സംഘടിപ്പിച്ചത്
