കാ​ല​ത്തി​ന് ഉ​ണ​ക്കാ​ന്‍ ക​ഴി​യി​ല്ല; ന​ന്ദ​ന​യെ ആ​ലോ​ചി​ച്ച് ക​ര​യാ​ത്ത ഒ​രു ദി​വ​സം പോ​ലും ജീ​വി​ത​ത്തി​ലി​ല്ല; ഓരോ ദിവസം ഉണരുന്നത് മകളെ ഓർത്തെന്ന് ചി​ത്ര


ഏ​ത് മു​റി​വും കാ​ലം മാ​യ്ക്കു​മെ​ന്നാ​ണ​ല്ലോ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ എ​നി​ക്കേ​റ്റ ആ ​ആ മു​റി​വ് കാ​ല​ത്തി​ന് ഉ​ണ​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​പ്പോ​ഴും ന​ന്ദ​ന എ​ന്‍റെ നെ​ഞ്ചി​ല്‍ ശ​ക്ത​മാ​യി ത​ന്നെ​യു​ണ്ട്.

പി​ന്നെ എ​ല്ലാ​വ​രു​ടെ​യും കൂ​ടെ ആ ​ഒ​രു ഓ​ള​ത്തി​ന് പോ​വു​ക​യാ​ണ്. എ​ല്ലാ​വ​ര്‍​ക്കും സ​ന്തോ​ഷം കൊ​ടു​ക്കു​ന്ന സം​ഗീ​തം എ​ന്ന പ്രൊ​ഫ​ഷ​നി​ല്‍ എ​ന്നെ കൊ​ണ്ടു വി​ട്ട​തി​ന് ദൈ​വ​ത്തോ​ട് ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്.

അ​തൊ​രാശ്വാ​സം ത​ന്നെ​യാ​ണ് എ​നി​ക്ക്. എ​ന്‍റെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു​പാ​ട് പേ​ര് ചു​റ്റി​നു​മു​ണ്ട്. ഞാ​ന്‍ പാ​ട​ണ​മെ​ന്നും തി​രി​ച്ചുവ​ര​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം.

എ​ന്‍റെ സ​ങ്ക​ട​ങ്ങ​ള്‍ അ​റി​ഞ്ഞുകേ​ട്ട് എ​ന്നെ പോ​ലെ സ​ങ്ക​ടം അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പേ​ര്‍ അ​ടു​ത്തെ​ത്താ​റു​ണ്ട്. അ​വ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍ എ​ന്നോ​ടു പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

നി​ങ്ങ​ള്‍ ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത് പ​ഴ​യ ചി​ത്ര​യെ അ​ല്ല. ഞാ​നും എ​ന്‍റെ ഭ​ര്‍​ത്താ​വും ഒ​രോ ദി​വ​സ​വും ഡി​പ്ര​സ്ഡാ​ണ്. മ​ക​ളെ ഓ​ര്‍​ത്തു കൊ​ണ്ടാ​ണ് ദി​വ​സം തു​ട​ങ്ങു​ന്ന​ത്. അ​തു​പോ​ലെ ന​ന്ദ​ന​യെ ആ​ലോ​ചി​ച്ച് ക​ര​യാ​ത്ത ഒ​രു ദി​വ​സം പോ​ലും ജീ​വി​ത​ത്തി​ലി​ല്ല. -ചി​ത്ര

Related posts

Leave a Comment