ദോഹ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്നലെ ഇന്ത്യക്കായി വനിതാ വിഭാഗം 1500 മീറ്ററിൽ പോരാട്ടത്തിനിറങ്ങിയ മലയാളി താരം പി.യു. ചിത്ര വ്യക്തിഗത മികച്ച സമയം കുറിച്ചു. പ്രാഥമിക റൗണ്ടിലെ ഹീറ്റ് രണ്ടിൽ മത്സരിച്ച ചിത്ര 4:11.10 സെക്കൻഡിലാണ് ഓട്ടം പൂർത്തിയാക്കിയത്. എന്നാൽ, താരത്തിനു ഫൈനലിലേക്കുള്ള യോഗ്യത സ്വന്തമാക്കാൻ സാധിച്ചില്ല. 12 പേർ മത്സരിച്ച ഹീറ്റ് രണ്ടിൽ എട്ടാമതായാണ് ചിത്ര ഫിനിഷ് ചെയ്തത്. മൂന്ന് ഹീറ്റുകളിലായി 35 പേർ പോരാടിയതിൽ 30-ാമതാണ് ചിത്ര. ലോക റിക്കാർഡുകാരിയായ ഹോളണ്ടിന്റെ സിഫൻ ഹസനാണ് ഹീറ്റ്സിൽ മികച്ച സമയം കുറിച്ചത്, 4:03.88 സെക്കൻഡ്.
Related posts
ഐ ലീഗ് കിക്കോഫ് : ഗോകുലം കളത്തിൽ
ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോൾ 2024-25 സീസണിന് ഇന്നു കിക്കോഫ്. വൈകുന്നേരം 4.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ...ബാഡ്മിന്റണ്‍ ടീമിന്റെ മടക്കയാത്രയും ദുരിതം
ഭോപ്പാൽ: ദേശീയ അണ്ടർ 19 ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള ടീമിന്റെ മടക്കയാത്രയും ദുരിതത്തിൽ. ഭോപ്പാലിൽനിന്ന് ഇന്നലെ അർധരാത്രിയോടെ പുറപ്പെടേണ്ട രപ്തിസാഗർ...ടീം ഇന്ത്യ ഡെയ്ഞ്ചർ സോണിൽ
പെർത്ത്: ടീം ഇന്ത്യ ഡെയ്ഞ്ചൽ സോണിലാണ്, ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാതെ പുറത്താകാനുള്ള ഡെയ്ഞ്ചൽ സോണിൽ… ഓസ്ട്രേലിയയ്ക്കെതിരേ...