എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രേ  ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു; അപ്രധാന തസ്തികയിലേക്ക് ഒതുക്കാൻ സാധ്യത

എം.​സു​രേ​ഷ്ബാ​ബു.
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണക്കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ച് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ എ​സ്പി. ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രേ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും.
വ​കു​പ്പ് ത​ല​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ത്ര​യെ അ​പ്ര​ധാ​ന ത​സ്തി​ക​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണ്.

വ​നി​താ സെ​ല്ലി​ന്‍റെ​ ചു​മ​ത​ല​യ്ക്ക് പു​റ​മെ വ​നി​താ ബ​റ്റാ​ലി​യ​ന്‍റെ അ​ധി​ക ചു​മ​ത​ല​യു​മാ​ണ് ഇ​പ്പോ​ൾ എ​സ്പി ചൈ​ത്ര വ​ഹി​ക്കു​ന്ന​ത്. ചൈ​ത്ര തെ​രേ​സ ജോ​ണി​ന് ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല ന​ൽ​ക​രു​തെ​ന്ന് പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത ത​ല​ത്തി​ലെ തീ​രു​മാ​നം സ​ർ​ക്കാ​രി​നെ പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചി​ട്ടു​ണ്ട്. ചൈ​ത്ര​ക്ക്്് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ കു​റ​യ്ക്കു​ക​യും അ​പ്ര​ധാ​ന​മാ​യ ത​സ്തി​ക​യി​ൽ ര​ണ്ടാം സ്ഥാ​നം മാ​ത്രം ന​ൽ​കി ഒ​തു​ക്കാ​നുമാ​ണ് ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന​ത്.

ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തിരേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​രി​ന് സാ​ധി​ക്കി​ല്ല. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ എ​സ്പിക്കെ​തി​രേ വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചൈ​ത്ര ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് നി​യ​മ​പ​ര​മാ​യി​ട്ടാ​യി​രു​ന്നു​വെ​ന്നും വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ സെ​ർ​ച്ച് മെ​മ്മോ​റാ​ണ്ടം വ​ഴി​യും റി​പ്പോ​ർ​ട്ട് മു​ഖേ​ന​യും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. വി​ശ്വാ​സ​യോ​ഗ്യ​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു ചൈ​ത്ര എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ചൈ​ത്ര​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന നി​യ​മ​പ​ര​മാ​യി​ട്ടാ​യി​രു​ന്നു​വെ​ന്നും കാ​ട്ടി എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​സ്പി​ക്കെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി​ക്ക് എ​ഡി​ജി​പി​യു​ടെ ശിപാ​ർ​ശ​യു​മി​ല്ലാ​യി​രു​ന്നു.

എ​ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​ന്ന​ലെ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ലും ചൈ​ത്ര​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ശിപാ​ർ​ശ ചെ​യ്തി​രു​ന്നി​ല്ല. അ​തേ സ​മ​യം പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​സ്പി​യു​ടെ ന​ട​പ​ടി​യെ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സം​സ്്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

പാ​ർ​ട്ടി​യു​ടെ ജി​ല്ലാ സം​സ്ഥാ​ന നേ​താ​ക്ക​ൾ പാ​ർ​ട്ടി ഓ​ഫീ​സി​ലെ പോ​ലീ​സ് ന​ട​പ​ടി പാ​ർ​ട്ടി​യെ മോ​ശ​മാ​ക്കാ​നും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ക്കാ​നും ഇ​ട​യാ​ക്കി​യെ​ന്ന നി​ല​പാ​ടി​ലാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ എ​സ്പി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്ക​വെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ത​ങ്ങ​ൾ​ക്ക് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം.

സി​പി​എ​മ്മി​ന്‍റെ മു​ഖ്യ​മ​ന്ത്രി സം​സ്ഥാ​നം ഭ​രി​ച്ച ഒ​രു കാ​ല​ഘ​ട്ട​ത്തി​ലും പാ​ർ​ട്ടി ഓ​ഫീ​സി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ഴ​ത്തെ സം​ഭ​വം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. എ​സ്പി​ക്കെ​തി​രെ ഏ​ത് വി​ധേ​ന​യും ന​ട​പ​ടി​യെ​ടു​ത്ത് പോ​ലീ​സ് സേ​ന​യി​ലു​ള്ള​വ​ർ​ക്ക് പാ​ഠം പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം എ​സ്പി ത​ന്‍റെ ഡ്യൂ​ട്ടി നി​യ​മാ​നു​സ​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും എ​സ്പി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ ഐ​പി​എ​സ് അ​സോ​സി​യേ​ഷ​നും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts