കണ്ണൂര്‍: ജീവിക്കാനുള്ള പോരാട്ടത്തിനായി സിപിഎമ്മുമായി തുറന്ന പോരാട്ടം നടത്തിയ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ(48) അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് പുലര്‍ച്ചെ കണ്ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഇതിന് പിന്നിൽ സിപിഎം ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു.
ജാതിവിവേചനം സംബന്ധിച്ച പരാതിയുമായും ചിത്രലേഖ സിപിഎമ്മിനെതിരേ രംഗത്തെത്തിയിരുന്നു. പയ്യന്നൂരിലായിരുന്ന സമയത്താണ് പ്രശ്നം ഉണ്ടായിരുന്നത്. ചിത്രലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.