കൊ​ട്ടാ​ര​ത്തി​ലെ ക്ലാ​സ് മു​റി​യി​ലെ​ത്താ​ൻ അ​ഞ്ചുമി​നി​റ്റ് വൈ​കി​, അ​ച്ഛ​ൻ ത​ല്ലി! കൃ​ത്യ​നി​ഷ്ഠ പ​ഠി​ച്ച​ത് അ​ച്ഛ​ന്‍റെ ത​ല്ലു​കൊ​ണ്ടശേ​ഷം; ല​ക്ഷ്മീ​ഭാ​യി തമ്പു​രാ​ട്ടി പറയുന്നു…

സ്വ​ന്തം​ ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കൊ​ട്ടാ​ര​ത്തി​ലെ ക്ലാ​സ് മു​റി​യി​ലെ​ത്താ​ൻ അ​ഞ്ചുമി​നി​റ്റ് വൈ​കി​യ​തി​ന് അ​ച്ഛ​ൻ ത​ല്ലി​യ​തി​ന്‍റെ വേ​ദ​ന​യും പാ​ടും ഇ​പ്പോ​ഴും മ​റ​ന്നി​ട്ടി​ല്ലെ​ന്ന അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യി ത​ന്പു​രാ​ട്ടി​യു​ടെ അ​നു​ഭ​വം കേ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും കാ​തുകൂ​ർ​പ്പി​ച്ചു.

വി​വേ​കോ​ദ​യം സ്കൂ​ളി​ലെ ശ​താ​ബ്ദി സ്മ​ര​ണി​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​ണ് സ​മ​യ​ത്തി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച് ത​ന്പു​രാ​ട്ടി കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ച​ത്.

ച​ട​ങ്ങി​നെ​ത്താ​ൻ അ​ര​മ​ണി​ക്കൂ​ർ വൈ​കി​യ​തി​ന്‍റെ വി​ഷ​മം പ​ങ്കു​വ​ച്ച് ക്ഷ​മാ​പ​ണം ന​ട​ത്തി​യാ​ണ് കൃ​ത്യ​സ​മ​യം പാ​ലി​ക്കാ​ൻ ത​ന്നെ അ​ച്ഛ​ൻ പ​ഠി​പ്പി​ച്ച സം​ഭ​വം പ​റ​ഞ്ഞ​ത്. കൊ​ട്ടാ​ര​ത്തി​ൽത​ന്നെ​യാ​യി​രു​ന്നു അ​ന്നു ത​ങ്ങ​ളെ പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. പ​ക്ഷേ, അ​ധ്യാ​പ​ക​ൻ വ​രു​ന്ന​തി​ന് അ​ഞ്ചുമി​നി​റ്റു മു​ന്പ് ക്ലാ​സി​ലെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

ഒ​രു ദി​വ​സം സ​മ​യം വൈ​കി​യ​പ്പോ​ൾ ക്ലാ​സി​ലേ​ക്ക് ഓ​ടി​യ​ത് അ​ച്ഛ​ന്‍റെ മു​ന്പി​ലൂ​ടെ​യാ​ണ്. വേ​ഗം കൈ​യി​ൽ ക​യ​റിപ്പിടി​ച്ചു. എ​ന്താ​ണു വൈ​കി​യ​തെന്നു ചോ​ദി​ച്ചു.

തു​ട​യി​ൽ കൈ​കൊ​ണ്ട് ത​ല്ലി​യ​തി​ന്‍റെ ശ​ബ്ദം എ​ല്ലാ​വ​രും കേ​ട്ടു. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ ആ ​പാ​ട് അ​വി​ടെത്തന്നെ നി​ന്നു. അ​തി​ൽപി​ന്നെ കൃ​ത്യ​നി​ഷ്ഠ എ​ന്താ​ണെ​ന്നു പ​ഠി​ച്ചു.

പി​ന്നീ​ട് ജീ​വി​ത​ത്തി​ൽ എ​ന്തു പ​രി​പാ​ടി​യാ​യാ​ലും കൃ​ത്യ​നി​ഷ്ഠ പാ​ലി​ക്കാ​ൻ പ​ഠി​ച്ച​ത് അ​ന്നു മു​ത​ലാ​ണെ​ന്നു ത​ന്പു​രാ​ട്ടി വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.

പി. ​ചി​ത്ര​ൻ​ന​ന്പൂ​തി​രി​പ്പാ​ടി​നു സ്മ​ര​ണി​ക കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ് ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വേ​കോ​ദ​യം പ്ര​സി​ഡ​ന്‍റ് കെ.​ മാ​ധ​വ​നു​ണ്ണി, പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ വേ​ണു​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment