പൊൻകുന്നം: ഹൈറേഞ്ചിന്റെ കവാടമായ പൊൻകുന്നത്തിന്റെ ഗതകാലസ്മരണകൾ ഉണർത്തുന്ന തത്സമയ ചുവർച്ചിത്രം മിനിസിവിൽ സ്റ്റേഷന്റെ ഭിത്തിയിൽ പിറന്നത് വേറിട്ട വിസ്മയക്കാഴ്ചയൊരുക്കി. നാളെ ഉദ്ഘാടനം ചെയ്യുന്ന മിനിസിവിൽ സ്റ്റേഷന്റെ നടുത്തളത്തിലെ ചുവരിലാണ് ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ കലാകാരന്മാർ വർണചിത്രം വരച്ചത്.
ഒരുകാലത്ത് പൊൻകുന്നത്തിന്റെ കാർഷിക-വാണിജ്യസമൃദ്ധി വിളിച്ചോതിയിരുന്ന ചുമടുതാങ്ങിയും കാളവണ്ടിയും ഇപ്പോഴത്തെ റബർടാപ്പിംഗുമെല്ലാം ചിത്രകാരന്റെ വിരൽത്തുന്പിൽ തെളിഞ്ഞു. അക്ഷരനഗരിയുടെ കിഴക്കൻ മേഖലയായ പൊൻകുന്നത്ത് തലയുയർത്തി നിൽക്കുന്ന രണ്ട് കൂറ്റൻ ആൽമരശിഖരങ്ങൾ കൈകോർത്ത് സ്വാഗതമരുളുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രം ഇന്നേ പൂർത്തിയാവുകയുള്ളൂ.
ഇതിൽ നിന്ന് കാലാകാലങ്ങളിൽ കൊഴിഞ്ഞു വീണു കിടക്കുന്ന ഇലകളിൽ ഇന്ന് ഇവിടെയെത്തുന്ന ജനപ്രതിനിധികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമെന്നും ആറ·ുള വാസ്തുവിദ്യാഗുരുകുലത്തിലെ പ്രധാന ചിത്രകാര·ാരായ സുരേഷ് മുതുകുളവും പി.കെ. ശ്രീക്കുട്ടൻ നായരും പറഞ്ഞു. അക്രിലിക് കളർ ഉപയോഗിച്ചാണ് ചിത്രരചന. എണ്ണച്ചായ ചിത്രങ്ങളുടെ പ്രദർശനവും ഇവിടെയുണ്ട്.
സംസ്ഥാനപുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടേയും കേരള കാർട്ടൂണ്‍ അക്കാദമിയിലെ കലാകാര·ാരുടേയും പൊൻകുന്നത്തെ ഫോട്ടോഗ്രാഫേഴ്സിന്േറയും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.