ന്യൂഡൽഹി: അത്ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും പി.ടി. ഉഷയും ചേർന്നാണ് പി.യു. ചിത്രയെ ലോക ചാന്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും രണ്‍ധാവ പറഞ്ഞു.
ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ സെലക്ഷൻ കമ്മിറ്റി അംഗമല്ല. നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയിൽ പങ്കെടുത്തത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തന്റെ താത്പര്യമെന്നും ഉഷ പ്രതികരിച്ചിരുന്നു