ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി; ന​ന്ദി​പ​റ​ഞ്ഞ് ചി​ത്ര

കൊ​ച്ചി: ലോ​ക അത്‌ലറ്റിക് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ അ​ത് ല​റ്റി​ക് താ​രം പി.​യു.​ചി​ത്ര സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ത്ത​ര​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു നി​രീ​ക്ഷി​ച്ച കോ​ട​തി ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​നും ദേ​ശീ​യ അത്‌ലറ്റിക് ഫെ​ഡ​റേ​ഷ​നും നി​ർ​ദേ​ശം ന​ൽ​കി.

വി​ധി​യി​ൽ പി.​യു.​ചി​ത്ര സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന കൊ​ണ്ടാ​ണ് അ​നു​കൂ​ല വി​ധി​യു​ണ്ടാ​യ​തെ​ന്നും മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും ചി​ത്ര പ്ര​തി​ക​രി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പി​ന്തു​ണ​യ്ക്ക് ചി​ത്ര ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

നേ​ര​ത്തെ, അത്‌ലറ്റിക് ഫെ​ഡ​റേ​ഷ​ൻ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യാ​യ​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​റി​ല്ലെ​ന്നാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യെ​ന്നും അം​ഗ​ങ്ങ​ൾ ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ടെ​ന്നും അ​ത് ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ നി​ല​പാ​ടെ​ടു​ത്തു. മാ​ത്ര​മ​ല്ല, ടീ​മി​ന്‍റെ പ​ട്ടി​ക ലോ​ക അത്‌ലറ്റിക് ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘാ​ട​ക​ർ​ക്കു ന​ൽ​കി ക​ഴി​ഞ്ഞ​തി​നാ​ൽ മാ​റ്റം അ​സാ​ധ്യ​മാ​ണെ​ന്നും കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​തി​നെ മ​റി​ക​ട​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

Related posts