അടൂർ: കെപി റോഡിലെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിൽ കാലതാമസമുണ്ടായതിന് പിന്നിൽ ഉദ്യോഗസ്ഥതലത്തിലെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആക്ഷേപം സ്വന്തം ജാള്യത മറയ്ക്കാനാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി.
അപകടത്തിലൂടെ സ്കൂട്ടർ യാത്രക്കാരിയുടെ ജീവൻ പൊലിയുകയും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിലേക്കും കെപി റോഡിന്റെ നിർമാണ പ്രവൃത്തികളിലുണ്ടായ കാലതാമസം ഇടവരുത്തി. ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമുണ്ടായപ്പോൾ റോഡ് നിർമാണത്തിലുണ്ടായ കാലതാമസം സ്വയം നിയമിച്ച ഉദ്യോഗസ്ഥരുടെ തലയിൽ പഴിചാരി ജനവികാരത്തിൽ നിന്നും രക്ഷപെടാനുള്ള നീക്കം അപഹാസ്യമാണെന്ന് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അധ്യക്ഷത വഹിച്ചു. തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഏഴംകുളം അജു, എസ്. ബിനു, ബിജു വർഗീസ്, സുധാ കുറുപ്പ്, ബിനു ചക്കാല, ബിജിലി ജോസഫ്, പഴകുളം സുഭാഷ്,ആനന്ദപ്പളളി സുരേന്ദ്രൻ, ഡി. ശശികുമാർ, ഷിബു ചിരക്കരോട്ട്, മള്ളേത്ത് രാജേന്ദ്രൻ നായർ, കമറുദ്ദീൻ മുണ്ടുതറയിൽ, വാഴുവേലിൽ രാധാകൃഷ്ണൻ, റെജി മാമ്മൻ, ശൈലേന്ദ്രനാഥ്, ഇ.എ.ലത്തീഫ്, ജോയി മണക്കാല, ബി.ജോൺ കുട്ടി, മണ്ണടി മോഹനൻ എന്നിവർ പ്രസംഗിച്ചു.