പത്തനാപുരം: ശബരിമല തന്ത്രി കണഠര് രാജീവര് എന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടന്ന് മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ. ഞാനൊരു വിശ്വാസിയാണ്. ശബരിമലയിലെ വിശ്വാസ സമൂഹവും എൽഎഡിഎഫിന് ഒപ്പമാണന്നും അടൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും ചിറ്റയം വ്യക്തമാക്കി.
കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിലെത്തിയാണ് ചിറ്റയം ഗോപകുമാർ തന്ത്രി വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന തരത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് ചൂടിൽ ശബരിമല വിവാദങ്ങളും കത്തിക്കയറുകയാണ്. ചിറ്റയം ഗോപകുമാറിന്റെ പ്രസ്താവനയോടുളള താഴമൺ മഠത്തിലെ തന്ത്രിയുടെ പ്രതികരണമാണ് വിശ്വാസ സമൂഹം ഉറ്റുനോക്കുന്നത് .