ചിറ്റൂർ: ആശുപത്രി ജംഗ്ഷനിലുള്ള മൂന്നു മൊക്ക് റോഡിൽ വാഹനങ്ങൾ മറികടക്കണമെങ്കിൽ ദുർഘടങ്ങളേറെയാണ്.ചിറ്റൂർ പോലീസ്സ്റ്റേഷനു 15 മീറ്റർ അകലെയാണ് ജംഗ്ഷനുള്ളത്.
താലൂക്ക്ആശുപത്രിയിലേക്ക് വാഹന അപകടങ്ങളിൽ പരിക്കേറ്റവരെ കൊണ്ടുവരുന്ന ആംബുലൻസും മറ്റ് അഗ്നിശമന രക്ഷാസേന വാഹനങ്ങൾ എന്നിവ ഗതാഗതകുരുക്കിൽപ്പെടാറുണ്ട്.
സ്ഥലത്ത് സിഗ്നൽ ലൈറ്റ് പദ്ധതി ഏർപ്പെടുത്തി വർഷം പലതു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതു വാഹനം ഓടിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്ന തരത്തിൽ മാത്രമാണ് സിഗ്നൽ ക്രമികരിച്ചിരിക്കുന്നത്.
സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളുടെ മറവുകാരണം വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങൾക്ക് എതിരെ വാഹനങ്ങൾ വരുന്നത് മുഖാമുഖം എത്തുന്പോഴാണ് അറിയുന്നത്.
കച്ചേരിമേട് മിനി സിവിൽ സ്റ്റേഷനിലേക്ക് നിരവധി പേർ എത്തുന്ന വഴിയിലെ പ്രധാനകവലകൂടിയാണിത്.മുൻപ് ഈ സ്ഥലത്ത് ഒരു ഹോം ഗാർഡിനെ നിയോഗിച്ച് വാഹന സഞ്ചാരം നിയന്ത്രിച്ചിരുന്നു.
സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതോടെ ഹോം ഗാർഡിനെ തെപിൻവലിക്കുകയും ചെയ്തു. കൊഴിഞ്ഞാന്പാറ,അഞ്ചാംമൈൽ ,തത്തമംഗലം ഭാഗത്തു നിന്നു വരുന്ന പാതകൾ ഒന്നിക്കുന്നത് ആശുപത്രി ജംഗ്ഷനിലാണ്. ഈ സ്ഥലത്ത് റോഡിനുവിസ്താര കുറവുമുണ്ട്.
ആശുപത്രി ജംഗ്ഷഷൻ എത്താതെ നല്ലേപ്പിള്ളി പാതയിലെത്താൻ ബൈപ്പാസ് റോഡ് വേണമെന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യം ഇന്നും അധികൃതരുടെ അവഗണനാ പട്ടികയിലാണുള്ളത്.
തൃശ്ശൂർ, കൊടുവായൂർ, പുതുനഗരം, തതത്തമംഗലം ഭാഗത്തു നിന്നും ബസ് ഒഴികെയുള്ള വാഹനങ്ങൾ ബൈപ്പാസ് നിർമിച്ച് മാഞ്ചിറ എത്തിച്ചാൽ ആശുപത്രി ജംഗ്ഷനിലെ ഗതാഗത കുരുക്കിനു പരിഹാരമാവും.
കൊഴിഞ്ഞാന്പാറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആശുപത്രി റോഡുവഴി അണിക്കോട് ഭാഗത്ത് സുഗമമായി എത്താനും കഴിയും.ഇപ്പോൾ കോയന്പത്തൂരിൽ നിന്നും മെറ്റൽ കയറ്റി നിരവധി മൾട്ടി ആക്സിൽ ലോറികൾ ആശുപത്രി ജംഗ്ഷൻ വഴി സഞ്ചരിക്കുന്നത് അപകട ഭീഷണിയിലാണ്.
മുൻപ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ നിന്ന യാത്രക്കാർ തടയാൻ പാഞ്ഞുകയറി രണ്ടു പേർ സംഭവസ്ഥലത്തു തന്നെ ജീവൻ നഷ്ടപ്പെട്ട അപകടവും നടന്നിട്ടുണ്ട്.പതിഞ്ചു പേർക്ക് അപകടത്തിൽ അംഗവൈകല്യവും സംഭവിച്ചിരുന്നു.