കൊല്ലങ്കോട്: ചിറ്റൂരിൽ ഭർത്താവ് കൊലപ്പെടുത്തിയ ഭാര്യയുടേയും രണ്ടുമക്കളുടെയും മൃതദേഹം വൻജനാവലിയോടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വട്ടേക്കാട് തുന്പനയിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് നിറകണ്ണുകളോടെ ഏറ്റുവാങ്ങി.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം മൂന്നിനാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്.കെ.ബാബു എംഎൽഎ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ തുടങ്ങി നിരവധിപേർ സ്ഥലത്തെത്തി അനുശോചനം അറിയിച്ചു. തൂന്പന ആറുമുഖന്റെ മകൾ കുമാരി (35), മക്കളായ മനോജ് (14), മേഘ (12) എന്നിവരെയാണ് തിങ്കളാഴ്ച ഭർത്താവ് ചന്ദനപ്പുറം മാണിക്കൻ കൊലപ്പെടുത്തിയത്.
കൊല്ലങ്കോട് ബിഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം്ക്ലാസ് വിദ്യാർഥിയാണ് മരിച്ച മനോജ്. സ്കൂൾ അധ്യാപകരും സഹപാഠികളും മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. വൈകുന്നേരം അഞ്ചിനാണ് മുതലിയാർകുളം ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചത്.