ചിറ്റൂർ: ചിറ്റൂർ കെ എസ്ആർടിസി ഡിപ്പോയിൽ പത്തു ബസുകൾ യന്ത്രതകരാറും ടയർ, ബാറ്ററി എന്നിവയുമില്ലാതെ കട്ടപ്പുറത്തായി. ഇതിൽ പൊള്ളാച്ചിയിലേക്കുള്ള രണ്ട് അന്തർസംസ്ഥാന സർവീസുകളും ഉൾപ്പെടും. നിലവിൽ ഡിപ്പോയിൽ 68 സർവീസുകളാണുള്ളത്.സർവീസ് നടത്തുന്ന മിക്ക ബസുകളും ആവശ്യത്തിനു വരുമാനം ലഭിക്കുന്നവയാണ്. താലൂക്കിലെ യാത്രയ്ക്കും ദീർഘദൂര-ഹ്രസ്വദൂര യാത്രയ്ക്കും കെഎസ്ആർടിസിയെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരോടുള്ള ജീവനക്കാരുടെ സൗഹൃദ പെരുമാറ്റവും വരുമാന വർധനയുണ്ടാക്കുന്നു.
താലൂക്കിലെ യാത്രയ്ക്ക് ദീർഘദൂര-ഹ്രസ്വദൂര യാത്രയ്ക്കും കഐസ്ആർടിസിയെയാണ് ആശ്രയിക്കുന്നത്. ചെമ്മണാംപതി, പാലക്കാട്, മീനാക്ഷിപുരം, ഗുരുവായൂർ ലോഫ്ളോർ ബസുകളും പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.