പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയവരെ കരയ്ക്കെത്തിച്ചു. അഗ്നിശമന സേനയും പോലീസും ചേർന്നാണ് ശക്തമായ ഒഴുക്കിൽ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. മൂലത്തറ റെഗുലേറ്റർ തുറന്നതിനാൽ ചിറ്റൂർ പുഴയിൽ ജലനിരപ്പ് മിനിറ്റുകൾക്കുള്ളിൽ ഉയരുകയായിരുന്നു.
മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു പുഴയുടെ നടുവിൽ കുടുങ്ങിയത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും സ്ഥലത്തെത്തിയിരുന്നു.
വടം ഉപയോഗിച്ചാണ് നാലുപേരെയും കരയ്ക്കെത്തിച്ചത്. പുഴയിലെ കുത്തൊഴുക്ക് തുടരുകയാണ്.