ചിറ്റൂർ: ആശുപത്രി ജംഗ്ഷൻ മുതൽ പ്രധാന തപാൽ ഓഫീസ് വരെ ഇലക്ട്രിക് പോസ്റ്റുകൾ റോഡ് അതിക്രമിച്ചു നിൽക്കുന്നത് വാഹനസഞ്ചാരത്തിനും കാൽനടയാത്രക്കാർക്കും അപകട ഭീഷണി. ഇന്നലെ പുലർച്ചെ അഞ്ചിന് ഇറച്ചി കോഴിയുമായി വന്ന ടിപ്പർ ഇടിച്ച് വൈദ്യുതികാൽ മുറിഞ്ഞു. ചിറ്റൂർ സൗദാംബിക ജംഗ്ഷനിൽ ചായ ക്കടക്ക് സമീപത്താണ് അപകടം.
ഇലക്ട്രിക്് പോസ്റ്റ് ടിപ്പറിനു മുകളിൽ പൊട്ടിവീണെങ്കിലും വൈദ്യുതി നിലച്ചതിനാൽ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. എതിരെ വന്ന വാഹനത്തിനു വഴിമാറി കൊടുക്കുന്നതിനിടെയാണ് ടിപ്പർ നിയന്ത്രണം വിട്ടത്. ചായക്കടക്കു മുന്നിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രധാന തപാലാഫീസിനു സമീപത്തെ പോസ്റ്റിൽ കാറിടിച്ച് തകർന്ന് അപകടം നടന്നിരുന്നു. അപകടത്തിൽപ്പെടുന്ന വാഹന ഉടമയിൽ നിന്നും പൊട്ടിയ പോസ്റ്റിനും പുനസ്ഥാപിക്കാനുള്ള ചിലവിനായി ഇരുപതിനായിരമാണ് പിഴ ഈടാക്കുന്നതു്. മുപ്പതു വർഷം മുന്പാണ് കോണ് ഗ്രീറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
അന്ന് വാഹനങ്ങൾ വളരെ കുറഞ്ഞ തോതിലാണുണ്ടായിരുന്നത്. ഇതിനു ശേഷം പലതവണ റോഡുവികസനം നടത്തിയെങ്കിലും പോസ്റ്റുകൾമാറ്റി സ്ഥാപിക്കാത്തതാണു ഗതാഗത തട സ്സമായിരിക്കുന്നത്. ഒരേ സമയത്ത് ഇരുവശത്ത് നിന്നും വാഹനങ്ങളെത്തിയാൽ നീണ്ട നേരം ഗതാഗത തടസവും പതിവാണ്.
കൊടുവായൂർ- കോയന്പത്തർ അന്തർ സംസ്ഥാന പാതയെന്നതിനാൽ നിരന്തരം വാഹനങ്ങൾ ചീറിപ്പായുന്ന വഴിയിലാണ് സഞ്ചാര തടസ്സമായി വൈദ്യുതി തൂണുകകളുള്ളത്. വ്യാപാര സ്ഥാപനങ്ങളിലേക്കെത്തു വർക്ക് വാഹന പാർക്കിങ്ങിനും പോസ്റ്റുകൾ അസൗകര്യമായിരിക്കുകയാണ്. ടൗണിൽ കാൽനടയാത്രക്കാരുടെ സഞ്ചാരം ഇതിലും പരിതാപകരമാണ്.
റോഡിന്റെ വീതി കുറവുകാരണം സ്ത്രീ തമിഴ്നാട് സർക്കാർ ബസ്സിനടിയിൽപ്പെട്ട് മരണപ്പെട്ട അപകടവും നടന്നിട്ടുണ്ട്. പോസ്റ്റുകൾ സുരക്ഷിതമായ സ്ഥാനത്ത് മാറ്റി സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ബന്ധപ്പെട്ട വൈദ്യുതി വകുപ്പ് അധികൃതർ അവഗണിച്ചു വരുന്നതിൽ പ്രതിഷേധം ശക്തമാണ് .