ചിറ്റൂർ: താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷൻ, എക്സൈസ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ബിഎസ്എഎൽ ലാൻഡ് ഫോണുകൾ ദീർഘകാലമായി തകരാറിലായിരി ക്കുന്നത് പൊതുജനത്തെ വലയ്ക്കുകയാണ്.
ചിറ്റൂർ , കൊല്ലങ്കോട്, മീനാക്ഷിപുരം പോലീസ് സ്റ്റേഷനുകളിലെ ഫോണ്‍ ഇടയ്ക്കിടെ തകരാറാവുന്നുണ്ട്. ചിറ്റൂർ സ്റ്റേഷനിൽ കഴിഞ്ഞ രണ്ടു വർഷമായും ലാൻഡ്ഫോണ് പ്രവർത്തനരഹിതമാണ്.
വാഹന അപകടങ്ങളൊ സംഘട്ടനങ്ങളൊ നടന്നാൽ അതതു സ്റ്റേഷൽ പരിധിയിലുള്ള 100 നന്പറിലാണ് വിളിക്കേണ്ടത്. ചിറ്റൂർ സ്റ്റേഷനിൽ 9188722338 എന്ന താൽക്കാലിക മൊബൈൽ നന്പർ നിലവിലുണ്ടെങ്കിലും ഈ നന്പർ പൊതുജനത്തിന് അറിയുകയുമില്ല.
ചിറ്റൂർ, കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഓഫീസുകളിലെ ലാൻഡ് ഫോണുകൾ ഇതിലും പരിതാപകരമാണ്. കഞ്ചാവ്, അനധികൃത മദ്യ വിൽപ്പന എന്നിവയും ഫോണിൽ അറിയിക്കാൻ കഴിയുന്നുമില്ല. ഉൗട്ടറ റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള ലാൻഡ് ഫോണിന്റെ അവസ്ഥയും നിരാശജനകമാണ്.
റെയിൽവേ ലൈനിൽ മരം വീണു കിടന്നാലോ നാൽക്കാലികൾ നിൽക്കുന്നതറിഞ്ഞാൽ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കാനും കഴിയുന്നില്ല. ട്രെയിൻ എത്തുന്ന സമയം അറിയാൻ വിളിച്ചാൽ പ്രവർത്തനരഹിതമെന്നാണ് മറുപടി ഉണ്ടാവുന്നത്. വിവിധ വകുപ്പ് മേധാവികൾ ടെലഫോണ്‍ തകരാർ പരിഹരിക്കാൻ ആവശ്യപ്പെട്ടാലും ബിഎസ്എൻഎൽ ജീവനക്കാരിൽ നിന്നും സഹകരണമുണ്ടാകുന്നില്ലെന്ന പരാതിയുമുണ്ട്.