ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ചികി ത്സക്കെത്തുന്ന രോഗികൾക്ക് അടിസ്ഥാന രഹിതമായ കാരണം പറഞ്ഞ് കുത്തിവെപ്പ് നടത്താതെ തിരിച്ചുവിടുന്നതായി പ്രതികരണവേദി പ്രവർത്തകൻ എ. ശെൽവൻ ജില്ലാ മെഡിക്കൽ ഓഫീസർ , താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.
രോഗിയുടെകൂടെ വരുന്നയാൾ ബന്ധുവായിരിക്കണം എന്നാണ് നിബന്ധന. ഇക്കഴിഞ്ഞ 26 ന് 65 കാരനായ വൃദ്ധൻ ഡോക്ടറുടെ പരിശോധന കഴിഞ്ഞ് കുത്തിവെപ്പിന് മുറിയിൽ ചെന്നപ്പോൾ കൂടെ ഉത്തരവാദപ്പെട്ട ആൾ ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
എന്നാൽ വൃദ്ധനെ സഹായിക്കുന്നതിനായി ഒരു യുവാവ് കൂടെയുണ്ടായിരുന്നുവെന്നും നഴ്സി നോട് പേരും വിവരങ്ങളും മൊബൈൽ നന്പറും കൊടുത്ത് കുത്തിവെപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അതും നിരാകരിച്ചതായി ശെൽ വൻ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർ വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ആസ്ഥാനത്ത് എത്തി അവശത ഉണ്ടായാൽ അവർക്കു സഹായി ഇല്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുതെന്നും ശെൽവൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടു്.
തനിച്ചു ചികിത്സക്കു വരുന്ന രോഗികളെ സഹായിക്കാനായി വ്യക്തികൾ മുന്നോട്ട് വന്നാൽ ചികിത്സ ഉറപ്പു വരുത്തണമെന്നും ആരോഗ്യ വകുപ്പ് മേധവികൾക്ക് നൽകിയ പരാതിയിപ്പിട്ടുണ്ട്.