തലശേരി: ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാന്‍സില്‍ നിന്ന് 67 ലക്ഷം രൂപയുടെ ചിട്ടി വിളിച്ചെടുത്ത് തുക കൈപ്പറ്റിയ ശേഷം തിരിച്ചടക്കാതെ വഞ്ചന നടത്തിയ സംഭവത്തില്‍ അധ്യാപികയെ കോടതി ശിക്ഷിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപിക തളിപ്പറമ്പ് കുറ്റിക്കോല്‍ പാറാട് ഭാവനയില്‍ ആര്. അമ്പിളിയെയാണ് കോടതി ശിക്ഷിച്ചത്.
67,65,000 രൂപ കമ്പനിക്ക് നല്‍കാനും ഒരു ദിവസം കോടതി പിരിയുന്നത് വരെ തടവനുഭവിക്കാനുമാണ് കോടതി ശിക്ഷിച്ചത്. തുക അടച്ചില്ലെങ്കില്‍ 15 ദിവസം കൂടി തടവനുഭവിക്കണം. ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫൈനാന്‍സിനു വേണ്ടി അഡ്വ. വിനോദ് രാജ് ഫയല്‍ ചെയ്ത കേസിലാണ് കോടതി വിധി വന്നിട്ടുള്ളത്.