പയ്യന്നൂര്‍: 21 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതിയുയര്‍ന്ന കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനി വീണ്ടും നിക്ഷേപകരെ വട്ടം കറക്കി മുങ്ങി. ഇന്ന് നടക്കുന്ന അനുരഞ്ജന യോഗത്തില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുമെന്ന് പറഞ്ഞിരുന്ന വ്യവസ്ഥയനുസരിച്ച് എത്തിയ നിക്ഷേപകര്‍ ആരേയും കാണാതെ മടങ്ങേണ്ടിവന്നു.
രാമന്തളി പുന്നക്കടവില്‍ സിഗ്സ് ചിറ്റ്സ് എന്ന പേരില്‍ സ്ഥാപനം തുറന്ന് നാട്ടുകാരായ വനിതകളെ എജന്റുമാരാക്കിയായിരുന്നു തട്ടിപ്പിന് കളമൊരുക്കിയിരുന്നത്.
തളിപ്പറമ്പ്,പയ്യന്നൂര്‍,രാമന്തളി,കുന്നരു,എട്ടിക്കുളം,മാതമംഗലം,എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ കാഞ്ഞങ്ങാടും കാസര്ഗോഡുമുള്ളവരും തട്ടിപ്പിനിരയായി. കോട്ടയം നാഗമ്പടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം ഒമ്പതിന് നിക്ഷേപകരെത്തിയിരുന്നു.
പെരുമ്പയില്‍ നടന്ന യോഗം അലങ്കോലമായതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.ഇവിടെ വെച്ചാണ് ഇന്ന് രാവിലെ പത്തിന് കണ്ടോത്ത് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നിക്ഷേപകരുടെ യോഗം ചേരാമെന്നും തുടര്‍ന്നുള്ള ഒരുമാസത്തിനുള്ളില്‍ നിക്ഷേപകര്‍ അടച്ച സംഖ്യ തിരിച്ച് നല്‍കുമെന്നുമുള്ള തീരുമാനം അറിയിച്ചത്. കമ്പനി ഉടമകളുടെ അഭാവത്തില്‍ പ്രതിനിധികളായി എത്തിയവരാണ് നിക്ഷേപകര്‍ക്ക് ഈ ഉറപ്പ് നല്‍കിയത്.
നിക്ഷേപകരുടെ പണമുപയോഗിച്ച് വാങ്ങിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍ വിറ്റ് നിക്ഷേപകരുടെ കടം തീര്‍ക്കാമെന്നാണ് കമ്പനി പ്രതിനിധികള്‍ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കിയത്.എന്നാല്‍ തളിപ്പറമ്പ്,കോട്ടയം, ചെമ്പന്തൊട്ടി, ആര്‍പ്പൂക്കര, നെടിയങ്ങ എന്നിവിടങ്ങളിലായി വാങ്ങിയതായി പറയുന്ന 13 സ്ഥലങ്ങള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കാമെന്നാണ് ചര്‍ച്ചയില്‍ ധാരണയായത്.അതിന് പ്രകാരമാണ് ഇന്ന് രാവിലെ നിക്ഷേപകര്‍ എത്തിയത്.ചിട്ടിക്കമ്പനികളുടെ ആളുകള്‍ എത്താത്തിനാല്‍ ഇവര്‍ പോലീസ് സ്റ്റേഷനിലേക്കെത്തുകയായിരുന്നു.