സാൻഫ്രാൻസിക്കോ: അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിന്പാൻസി സാൻഫ്രാൻസിക്കോ സു ആൻഡ് ഗാർഡൻസിൽ ഓർമ്മയായി.
കോന്പി എന്ന ചിന്പാൻസി 63 വയസുവരെ മൃഗശാലയിൽ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതർ പറയുന്നു. 1960 ലാണ് കോന്പി സാൻഫ്രാൻസ്ക്കോ മൃഗശാലയിലെത്തുന്നത്.
വനപ്രദേശത്ത് ജീവിക്കുന്ന ചിന്പാൻസിയുടെ ശരാശരി ആയുസ് 33 വയസാണ്. മനുഷ്യ സംരക്ഷണയിൽ കഴിയുന്ന ചിന്പാൻസികൾ 50-60 വർഷം വരെ ജീവിച്ചിരിക്കും.
കോന്പിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ലാ എന്നാണ് മൃഗശാല എക്സികൂട്ടീവ് ഡയറക്ടർ ടാനിയ പീറ്റേഴ്സണ് പറയുന്നത്.
1960ൽ കോന്പിയോടൊപ്പം മൃഗശാലയിൽ എത്തിചേർന്ന മിനി, മാഗി എന്ന ചിന്പാൻസികൾക്ക് കോന്പിയുടെ വേർപാട് വേദനാജനകമാണ്. ഇവർക്ക് ഇപ്പോൾ 53 വയസായി. മറ്റൊരു ചിന്പാൻസി 2013ൽ ഇവരെ വിട്ടുപിരിഞ്ഞിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ