ചെങ്ങന്നൂർ: നാട്ടുകാർക്ക് കൗതുകമായി അപൂർവ്വയിനം ചിത്ര വവ്വാൽ. തിരുവൻവണ്ടൂർ ഇരമല്ലിക്കര വാഴുവേലിൽ ശ്രീജിത്തിന്റെ പുരയിടത്തിലാണ് ചിത്ര വവ്വാൽ പ്രത്യക്ഷപ്പെട്ടത്..
ശ്രീജിത്തിന്റെ കെട്ടിടം പണിയുടെ മേൽനോട്ടം വഹിക്കുന്ന സജികുമാർ നടുവിലേ മുറിയാണ് വവ്വാലിനെ ആദ്യം കണ്ടത് . പണി നടക്കുന്ന സ്ഥലത്തേക്ക് പറന്നു വീണ വവ്വാലിനെ സജികുമാർ എടുത്ത് സുരക്ഷിത സ്ഥലത്ത് വച്ച ശേഷം ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയായിരുന്നു.
ബ്രൂണെ, കംബോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്, ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്.
നിരവധി പ്രത്യേകതകൾ
ശലഭങ്ങളെപ്പോലെ മുകളിലേക്കും താഴേക്കും ചിറകടിച്ചുകൊണ്ടാണ് ഇവ പറക്കുന്നത്.ഓറഞ്ചും കറുപ്പും ഇടകലർന്ന നിറമുള്ള ചിറകുകളോടുള്ള വവ്വാലാണിത്.
പുറം തിളക്കമുള്ള ഓറഞ്ചു നിറത്തിലുള്ള രോമങ്ങൾകൊണ്ടും ശരീരത്തിന്റെ അടിവശം നീളമുള്ളതും നിബിഡമായ രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു.
സുതാര്യമായ ഉൾചെവിയോടു കൂടിയ വലിയ ചെവികളാണ് ഇവക്കുള്ളതെന്നും സ്പ്രർടിലിനോയ്ഡെ കുടുംബത്തിൽപ്പെടുന്ന ഒരു വെസ്പർ വവ്വാൽ ആണ് ഇതെന്നും ഡെപ്യൂട്ടീ ഫോറസ്റ്റ് റേഞ്ച് ആഫീസർ കെ.ടി.പ്രദീപ് പറഞ്ഞു.
ആർ ആർ ടി റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ആഫീസർ കെ.ടി.പ്രദീപിൻ്റെ നിർദ്ദേശമനുസരിച്ച് മേനകാ ഗാന്ധിയുടെ പീപ്പിൾ ഫോർ അനിമൽ സേവിംഗ് ഗ്രൂപ്പിൽ നിന്നും പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം നേടുകയും,
കൂടാതെ റാന്നി ഫോറസ്റ്റ് റേഞ്ച് ആഫീസിൽ നിന്നും റാപ്പിഡ് റസ്പോൺസ് ടീമിൻ്റെ കീഴിലും പാമ്പുപിടുത്തത്തിൽ പ്രത്യേകം പരിശീലനം നേടിയ വനം വകുപ്പിന്റെ ചെങ്ങന്നൂർ മേഘലയിലെ കെയർടേക്കർ പെണ്ണുക്കര പറങ്കാമ്മുട്ടിൽ സാം ജോൺ ചിത്ര വവ്വാലിനെ ഏറ്റുവാങ്ങി. അടുത്ത ദിവസം ഇതിനെ ഫോറസ്റ്റിന് കൈമാറും.