ചോ​ക്ലേ​റ്റി​ൽ ഒ​ളി​പ്പി​ച്ച് സ്വർണം കടത്താൻ ശ്രമം; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​റുപതുകാരന്‍റെ ശ്രമം പൊളിച്ച് കസ്റ്റംസ്


മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ചോ​ക്ലേ​റ്റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് മു​ള്ളേ​രി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദി​ൽ (60) നി​ന്നാ​ണ് 9,19,000 രൂ​പ വ​രു​ന്ന 175 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ദു​ബാ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ്. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ 60കാ​ര​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

സ്വ​ർ​ണ ബി​സ്ക​റ്റ് ക​ഷ​ണ​ങ്ങ​ളാ​ക്കി ചോ​ക്ലേ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ​തി​നെത്തുട​ർ​ന്നു ക​സ്റ്റം​സ് ചോ​ക്ലേ​റ്റ് ബോ​ക്സി​ലെ മു​ഴു​വ​ൻ മി​ഠാ​യി​ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അഞ്ച് മി​ഠാ​യി​ക്കു​ള്ളി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ സ​നാ​ഫി​ൽ നി​ന്ന് 423 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment