ടാങ്കർ ലോറി മറിഞ്ഞ് ചോക്ലേറ്റ് വഴിയിൽ പടർന്നു. പോളണ്ടിലെ ഒരു ഹൈവേയിലാണ് പന്ത്രണ്ട് ടണ്‍ ചോക്ലേറ്റ് നിറച്ച് ട്രക്ക് അപകടത്തിൽപ്പെട്ടത്. രണ്ടു റോഡുകൾക്ക് കുറുകെയായി മറിഞ്ഞ ട്രക്കിൽ നിന്നും പുറത്തു പോയ ചോക്ലേറ്റ് രണ്ടു റോഡിലേക്കും പടർന്നിരുന്നു.
അധികൃതരെത്തി ഹൈവെ അടച്ചതിനു ശേഷം ചോക്ലേറ്റ് മാറ്റി റോഡ് വൃത്തിയാക്കിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. അപകടത്തിൽ കൈക്ക് പരിക്കുപറ്റിയ ഡ്രൈവർ ചികിത്സയിലാണ്.