വടക്കഞ്ചേരി: വീട്ടു വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും മകനേയും വെട്ടി പരിക്കേല്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പാളയം കരിപ്പാലി റോഡിൽ മാന്ത്രംപള്ളം ചൊടല എന്ന ബാബു( 52 )വിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുതര പരിക്കുകളുള്ള ഭാര്യ വസന്ത (38), മകൻ ലോകനാഥൻ (19) എന്നിവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയാടെയായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് പുറത്തേക്കോടിയ ഭാര്യയെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞ് മകന്റെ കഴുത്തിൽ പിടിച്ച് വെട്ടുകയായിരുന്നെന്ന് കേസന്വേഷണം നടത്തുന്ന സി ഐ എം. മഹേന്ദ്രസിംഹൻ പറഞ്ഞു.
മകന് കാലിനും ചെവിക്കും പരിക്കുണ്ട്. മകനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഭാര്യ വസന്തക്ക് വെട്ടേറ്റത്.ചികിത്സയിലുള്ള ഭാര്യയുടെയും മകന്റെ യും മൊഴിയിൽ വധശ്രമത്തിനാണ് ബാബുവിനെതിരെ കേസെടുത്തിട്ടുള്ളത്.
ബാബുവിനെ ഇന്നലെ ഉച്ചയോടെ വീട്ടിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സി ഐ ക്കു പുറമെ എസ് ഐ എസ്.അനീഷ്, എ എസ് ഐ നീരജ് ബാബു, എസ് സി പി ഒ രാമദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.