ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് വിപണിയിലെത്തി. പ്രമുഖ കമ്പനിയായ ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ ഫാബെല്ലെ എക്സ്ക്വിസിറ്റ് നിർമിക്കുന്ന ഈ ചോക്ലേറ്റിന് ഒരു കിലോയ്ക്ക് വില 4.3 ലക്ഷം രൂപയാണ്. ഏറ്റവും വിലയേറിയ ചോക്ലേറ്റ് എന്ന നിലയിൽ ഈ ചോക്ലേറ്റ് ഇതിനോടകം തന്നെ ഗിന്നസ് റിക്കാർഡിൽ ഇടം നേടിയിട്ടുണ്ട്.
ഓർഡർ അനുസരിച്ച് ബുധനാഴ്ച മുതലാണ് ഈ ചോക്ലേറ്റ് ലഭിക്കുക. കൈകൊണ്ട് തടിയിൽ നിർമിച്ച പെട്ടിക്കുള്ളിലാണ് ചോക്ലേറ്റ് ലഭിക്കുക. ഈ ബോക്സിനുള്ളിൽ കരങ്ങൾക്കൊണ്ട് നിർമിച്ച 15 ചോക്ലേറ്റുകളാണുള്ളത്. 15 ഗ്രാമാണ് ഓരോ ചോക്ലേറ്റ് കക്ഷണങ്ങളുടെയും ഭാരം.
ലോകത്തിലെ അതിമികച്ച കൊക്കോയം മറ്റും ചേർത്ത് നിർമിക്കുന്ന ഈ ചോക്ലേറ്റിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടാക്കുവാനാണ് ഐടിസിയുടെ ശ്രമം.