കച്ചവടക്കാർ തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ബിസിനസ് ട്രിക്കുകൾ ഉപയോഗിക്കാറുണ്ട്. ഒന്നെടുത്താൽ രണ്ട് ഫ്രീ, രണ്ടെടുത്താൽ നാല് ഫ്രീ എന്നിങ്ങനെ രസകരമായ വിധത്തിലും ആളുകളെ ആകർഷിക്കുന്ന രീതിയിൽ ഓഫറുകൾ കൊടുക്കാറുമുണ്ട്.
അത്തരത്തിലൊരു ഓഫറിന്റെ കഥയാണ് ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് പുറത്ത് വരുന്നത്. വൈവിധ്യങ്ങളായ രുചി വിളന്പുന്ന നാട് കൂടിയാണ് ഡൽഹി. ‘ഗോപാൽ ജി’ എന്ന പേരിലുള്ള ഒരു ഭക്ഷണശാല തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി യതാറാക്കിയ ഡിഷും അതിന്റെ പരസ്യവുമാണ് ഇന്ന് സൈബറിടങ്ങൾ അടക്കി വാഴുന്നത്.
അത് മറ്റൊന്നുമല്ല, ഞങ്ങളുടെ ചോല ബട്ടൂര കഴിക്കൂ… നിങ്ങളുടെ ശരീരഭാരം കുറയ്ക്കൂ…രോഗങ്ങളിൽ നിന്ന് മുക്തി നേടൂ… എന്നാണ് ഗോപാൽജിയുടെ പരസ്യം. തങ്ങളുടെ ചോല ബട്ടൂര കഴിക്കുന്നതിലൂടെ, തങ്ങളുടെ ഉപഭോക്താക്കൾക്ക് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു
ആദിത്യ വോറ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് തന്റെ എക്സ് പ്ലാറ്റ്ഫോമിൽ ഇതിന്റെ ചിത്രം പങ്കുവച്ചതോടെ സൈബറിടങ്ങൾ അതേറ്റ് പിടിച്ചു. നിങ്ങൾക്കിത് ഡൽഹിയിൽ മാത്രമേ രുചിക്കാനാകൂ… അതിനാൽ ഇവിടേക്ക് വരണമെന്നും കൂട്ടിച്ചേർക്കാൻ വോറ മറന്നില്ല.