കോളറ രോഗനിർണയം വളരെയധികം പ്രാധാന്യമുള്ളതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലം പരിശോധിക്കുന്നതാണ്. മലം പരിശോധനയിൽ രോഗാണുക്കളുടെ സാന്നിധ്യം കൃത്യമായി മനസിലാക്കാൻ കഴിയും.
ചികിത്സ
ചികിത്സയുടെ പ്രധാന ഭാഗം വയറിളക്കം കാരണം ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലാംശവും ലവണാംശങ്ങളും ശരീരത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങളാണ്. അത് ആശുപത്രിയിൽവച്ച് നൽകുകയാണു നല്ലത്. പലപ്പോഴും ഇതോടൊപ്പം മരുന്നുകളും കൊടുക്കേണ്ടിവരുന്നു.
പ്രാഥമിക ചികിത്സ
ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് വീട്ടിൽ വച്ച് പ്രാഥമിക ചികിത്സ നൽകാവുന്നതാണ്.
ഒരു ഗ്ളാസ്സ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് കുടിക്കാൻ കൊടുക്കാവുന്നതാണ്.
ആയുർവേദത്തിൽ
ആയുർവേദ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ആയുർവേദ ഔഷധമായ വില്വാദി ഗുളിക ഒന്ന് വീതം മൂന്ന് നേരം കാച്ചിയ മോരിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
കോളറ രോഗത്തിന്റെ പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
തിളപ്പിച്ചാറിയ വെള്ളം മാത്രം
* തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
* പച്ചക്കറികൾ ഉപ്പുവെള്ളത്തിൽ കഴുകി നന്നായി വേവിച്ച് ചൂടോടുകൂടി കഴിക്കാൻ ശ്രദ്ധിക്കുക. സാലഡുകൾ കഴിക്കാതിരി
ക്കുക.
* പഴങ്ങൾ കഴിക്കുന്നതിന് മുൻപ് അവയുടെ പുറത്തെ തൊലി
കളയണം.
* പാത്രങ്ങൾ കഴുകാൻ ശുദ്ധജലം ഉപയോഗിക്കുക.
കൈകൾ സോപ്പുതേച്ച് കഴുകാം
* കക്കൂസിൽ പോയതിനു ശേഷം കൈകൾ ശരിയായ രീതിയിൽ സോപ്പ് ഉപയോഗിച്ച് കഴുകുക.
* ആഹാരം കഴിക്കുന്നതിനു മുന്പ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
* തുറന്ന പ്രദേശങ്ങളിൽ മലവിസർജനം നടത്താതിരിക്കുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ