ചങ്ങരംകുളം: ഓട്ടത്തിനിടയിൽ കനത്ത ചൂടുകാരണം ബസിന്റെ മുൻ ഗ്ലാസ് തകർന്നു വീണു. കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിനു സമീപം ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം. എറണാകുളത്തു നിന്നു കോഴിക്കോട്ടേക്കു പോകുന്ന വായുജിത്ത് എന്ന ബസിന്റെ മുൻ ഗ്ലാസ് ആണ് നടുറോഡിൽ തകർന്നു വീണത്. നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ചൂടിൽ ബസിന്റെ മുൻ ഗ്ലാസ് തകർന്നു വീണു ;ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി
