ഇ​ഷ്ടി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണം; ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വി​ക​രി​ക്കുമെന്ന് മന്ത്രി

കു​ള​ത്തു​പ്പു​ഴ : ഇ​ഷ്ടി​ക​ചൂ​ള​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​പ​ക​ട മ​ര​ണ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ക ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. ആ​ദി​വാ​സി ഭൂ​മി​യി​ൽ വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​മാ​യ​തി​നാ​ൽ വ​നാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തും .പോ​സ്റ​റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്തത വ​രു​ത്താ​ൻ ക​ഴി​യു എ​ന്നും മന്ത്രി പ​റ​ഞ്ഞു.

ക​മാ​ൻ​കോ​ട് ആ​ദി​വാ​സി കോ​ള​നി​ലെ ചൂ​ള​യി​ൽ പ്പെട്ട് വെ​ള്ള​നാ​ട് വാ​ളി​ക പു​ന്നാ​ര​ക്കോ​ണം കാ​രി​ച്ചി​ര​യി​ൽ വി​ട്ടി​ൽ ഭാ​സി നാ​യ​ർ (64) ,ആ​ര്യ​നാ​ട് കു​ള​പ്പ​ട കി​ഴ​ക്കും​പു​റം ല​ക്ഷം വി​ട് കോ​ള​നി​യി​ൽ അ​ശോ​ക​ൻ (57) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത് .അ​പ​ക​ട​സ്ഥ​ലം മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. പി.​ജെ രാ​ജു .സു​രേ​ന്ദ്ര​ൻ നാ​യ​ർ.​കെ.​കെ. എ​ബ്ര​ഹാം,അ​ഞ്ച​ൽ വ​നം റേ​ഞ്ച് ഓ​ഫി​സ​ർ ബി.​ആ​ർ. ജ​യ​ൻ, കു​ള​ത്തു​പ്പു​ഴ എ​സ്.​ഐ. ജ​യ​കു​മാ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു .

Related posts