ഗാന്ധിനഗർ: കോടികൾ മുടക്കി ആധുനിക രീതിയിൽ നിർമിച്ച മെഡിക്കൽ കോളജ് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ചോർച്ച. മുകളിലത്തെ നിലയിൽ കെട്ടിക്കിടന്ന വെള്ളം ഇന്നലെ അത്യാഹിത വിഭാഗത്തിനുള്ളിലേക്ക് വീണത് ഏറെ നേരം ബുദ്ധിമുട്ടുണ്ടാക്കി.
ഇന്നലെ രാത്രി 7.30ന് പുതിയ അത്യാഹിത വിഭാഗത്തിൽ രോഗിയെ പ്രവേശിപ്പിക്കുന്ന കവാടത്തിന് മേൽഭാഗത്തു നിന്നുമാണ് ചോർച്ച ഉണ്ടായി മഴവെള്ളം വാതിലിലൂടെ തറയിൽ വീണ് പരന്ന് ഒഴുകിയത്. പിന്നീട് ജീവനക്കാരെത്തി മുകളിലത്തെ നിലയിൽ രണ്ടടി ഉയരത്തിൽ കെട്ടിക്കിടന്ന മഴവെള്ളം വെളിയിലേക്ക് ഒഴുക്കിവിട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.