ന്യൂഡൽഹി: അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്തകൾ തള്ളി ഡൽഹി എയിംസ്. ചോട്ടാ രാജൻ മരിച്ചിട്ടില്ലെന്നും ചികിത്സയിൽ തന്നെ കഴിയുകയാണെന്നുമാണ് എയിംസ് അധികൃതർ നൽകിയ വിശദീകരണം.
നേരത്തേ, തീഹാർ ജയിൽ അധികൃതരും ചോട്ടാ രാജൻ മരിച്ചെന്ന വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഏപ്രിൽ 22നു ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ച ഛോട്ടാരാജനെ 24നാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.
2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽനിന്ന് ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട ഛോട്ടാരാജൻ അന്നുമുതൽ തിഹാർ ജയിലിലാണ്. 70 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ മുംബൈയിൽ നടത്തിയ കൊലപാതകവും കവര്‍ച്ചയും അടക്കം ഉള്‍പ്പെടുന്നുണ്ട്.