ഭര്‍ത്താവ് ജയിലില്‍ പോയപ്പോള്‍ സഹായിയായി കൂടിയ രഞ്ജിത്തുമായി അവിഹിതം, കാമുകനെ താമസിപ്പിച്ചിരുന്നത് സഹോദരനെന്ന പേരില്‍, തടസമായ മകളെ പീഡിപ്പിക്കാന്‍ വിട്ടുകൊടുത്തത് റാണി തന്നെ, ചോറ്റാനിക്കര കേസിലെ അറിയാക്കഥകള്‍ ഇങ്ങനെ
ചോറ്റാനിക്കരയില്‍ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും സഹായിക്കും ജീവപര്യന്തവും കൊലപ്പെടുത്തിയ കാമുകന് വധശിക്ഷയും വിധിച്ചതോടെ കേരളത്തെ തന്നെ നടുക്കിയ കേസിനാണ് അവസാനമാകുന്നത്.
ചോറ്റാനിക്കര കരിങ്ങാച്ചിറ എംഡിഎംഎല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായ നാലു വയസുകാരിയെ 2013 ഒക്ടോബറില്‍ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്നു മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചു കൊലപ്പെടുകയായിരുന്നു. പീഡനത്തിനുശേഷം പെണ്‍കുട്ടിയുടെ ചുവരിലിടിച്ചു കൊല്ലുകയായിരുന്നുവെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊലയ്ക്കുശേഷം ജെസിബി ഉപയോഗിച്ചു കുഴിയെടുത്താണു പ്രതികള്‍ മൃതദേഹം കുഴിച്ചുമൂടിയത്.
റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവുകേസില്‍ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസില്‍ സഹോദരന് എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടില്‍ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്.
സംഭവ ദിവസം സ്കൂള്‍ വിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോള്‍ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു.
ചെറുത്ത കുട്ടിയുടെ കഴുത്തില്‍ കൈമുറിക്കിയ ശേഷം എടുത്ത് എറിഞ്ഞു. തലയുടെ പിന്‍വശം ഇടിച്ചു വീണ കുട്ടി മരിച്ചു. രഞ്ജിത്ത് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും തിരികെയെത്തി. ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് യഥാര്‍ഥവിവരം രഞ്ജിത്ത് അറിയിച്ചു.
എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് പറഞ്ഞുകൊടുത്തത്. മൃതദേഹം സ്ഥലത്തു കുഴിച്ചുമൂടിയശേഷം കുട്ടിയെ കാണാനില്ലെന്നു ചോറ്റാനിക്കര പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തായത്. മാതാവിന്റെ മൊഴിയില്‍ വൈരുധ്യം തോന്നിയതോടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണു യഥാര്‍ഥസംഭവം പുറത്തുവന്നത്.