കൊ​ല​യ്ക്കു പ്ര​തി​കാ​രം; ദാ​വൂ​ദ് ഒ​ന്ന​ടി​ച്ചാ​ൽ ര​ണ്ടു തി​രി​ച്ച​ടി​ക്കു​ന്ന പ്ര​തി​കാ​ര​ദാ​ഹിയായിരുന്നു​ഛോട്ടാ ​രാ​ജ​ൻ


കൊ​ല​യ്ക്കു മ​റു​കൊ​ല എ​ന്ന രീ​തി ദാ​വൂ​ദി​നും ഛോട്ടാ ​രാ​ജ​നും ഇ​ട​യി​ൽ തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. 

ദാ​വൂ​ദു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും ഛോട്ടാ ​രാ​ജ​ന്‍റെ മ​ന​സി​ൽ മ​റ്റൊ​രു പ്ര​തി​കാ​രം ശ​ക്ത​മാ​യി​രു​ന്നു. ത​ന്‍റെ ഗു​രു ബ​ഡാ​രാ​ജ​നെ കൊ​ന്ന​വ​രെ തീ​ർ​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ത്.

ബ​ഡാ രാ​ജ​ന്‍റെ കൊ​ല​യാ​ളി​ക​ളി​ൽ പ്ര​ധാ​നി​യും കാ​സ​ർ​ഗോ​ഡു​കാ​ര​നു​മാ​യ അ​ബ്ദു​ൾ കു​ഞ്ഞി​നെ 1985ൽ ഛോ​ട്ടാ രാ​ജ​നും സം​ഘ​വും വെ​ടി​വ​ച്ചു കൊ​ന്നു. ഏ​റെ കാ​ത്തി​രു​ന്നാ​ണ് ഇ​യാ​ളെ വ​ക​വ​രു​ത്തി​യ​ത്.

അ​ബ്ദു​ൾ കു​ഞ്ഞ് ക്രി​ക്ക​റ്റ് ക​ളി പ്രേ​മി​യാ​യി​രു​ന്നു. ഇ​യാ​ൾ ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് നൂ​റു​ക​ണ​ക്കി​നു കാ​ണി​ക​ൾ നോ​ക്കി നി​ൽ​ക്കേ ഛോട്ടാ​രാ​ജ​നും സം​ഘ​വും അ​യാ​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​ബ്ദു​ൾ കു​ഞ്ഞി​നോ​ടൊ​പ്പം ബ​ഡാ രാ​ജ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ​ങ്കു വ​ഹി​ച്ച മ​റ്റൊ​രാ​ളാ​ണ് ച​ന്ദ്ര​ശേ​ഖ​ർ സ​ഫാ​ലി. ഇ​യാ​ളെ​യും ഛോട്ടാ ​രാ​ജ​ന്‍ പി​ന്നീ​ടു ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ക​വ​രു​ത്തി.

ദാ​വൂ​ദു​മാ​യി തെ​റ്റു​ന്നു
മും​ബൈ സ്ഫോ​ട​ന​ത്തി​നു ശേ​ഷം ദാ​വൂ​ദു​മാ​യി ഛോട്ടാ ​രാ​ജ​ൻ പി​രി​ഞ്ഞു. പി​ന്നീ​ട് ഇ​വ​ർ വ​ലി​യ ശ​ത്രു​ത​യി​ലേ​ക്കു പോ​കു​ന്ന​താ​ണു ക​ണ്ട​ത്. ഇ​തോ​ടെ ക​ടു​ത്ത ചോ​ര​ക്ക​ളി​ക​ൾ​ക്കാ​ണ് മും​ബൈ സാ​ക്ഷ്യം​വ​ഹി​ച്ച​ത്.

കൊ​ല​യും പ്ര​തി​കാ​ര​വു​മൊ​ക്കെ തു​ട​രെ തു​ട​രെ ന​ട​ന്നു. മും​ബൈ സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ ദാ​വൂ​ദ് പ്ര​തി​യാ​യ​തു മാ​ത്ര​മ​ല്ല ഇ​വ​ർ പി​രി​യാ​ൻ കാ​ര​ണം. മ​റ്റൊ​രു കാ​ര​ണം കൂ​ടി​യു​ണ്ട്.

അ​ത് 400 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. ദാ​വൂ​ദ് ന​ട​ത്തി​യ ഈ ​ഇ​ട​പാ​ട് ക​സ്റ്റം​സു​കാ​ർ​ക്കു ചോ​ർ​ന്നു കി​ട്ടു​ക​യും സ്വ​ർ​ണം ദാ​വൂ​ദി​നു ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന അ​ന്വേ​ഷ​ണം ദാ​വൂ​ദ് ന​ട​ത്തി.

സ്വ​ർ​ണ​ക്ക​ട​ത്ത് വി​വ​രം ക​സ്റ്റം​സി​ന് ഒ​റ്റി​ക്കൊ​ടു​ത്ത​തി​ന്‍റെ പാ​രി​തോ​ഷി​കം ക​സ്റ്റം​സു​കാ​ർ ന​ൽ​കി​യ​ത് അ​ടു​ത്ത അ​നു​യാ​യി കൂ​ടി​യാ​യ ത്വ​യ്യി​ബി​ന്‍റെ ഭാ​ര്യ​യ്ക്കാ​ണെ​ന്നു ദാ​വൂ​ദ് മ​ന​സി​ലാ​ക്കി.

ഒ​രാ​ഴ്ച​യ്ക്ക​കം ദാ​വൂ​ദ് സം​ഘം ത്വ​യ്യി​ബി​നെ മും​ബൈ ജ​യി​ൽ റോ​ഡി​നു സ​മീ​പം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഇ​തി​നി​ടെ, ത്വ​യ്യി​ബി​നു പി​ന്നി​ൽ ഛോട്ടാ ​രാ​ജ​നാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ദാ​വൂ​ദ് ഛോട്ടാ​രാ​ജ​നെ ഒ​റ്റു​കാ​ര​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

വി​ട്ടു​കൊ​ടു​ക്കാ​തെ ഛോട്ടാ​രാ​ജ​നും
ത്വ​യ്യി​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തു ഛോട്ടാ​രാ​ജ​നെ കോ​പാ​കു​ല​നാ​ക്കി. ദാ​വൂ​ദ് സം​ഘ​ത്തോ​ടു പ്ര​തി​കാ​രം ചെ​യ്യാ​ന​യാ​ൾ തീ​രു​മാ​നി​ച്ചു. ദാ​വൂ​ദ് സം​ഘ​ത്തി​ലെ നാ​ലു പേ​രെ വ​ക​വ​രു​ത്തി​യാ​ണ് രാ​ജ​ന്‍ തി​രി​ച്ച​ടി​ച്ച​ത്.

ഇ​തി​നു പ്ര​തി​കാ​ര​മാ​യി ഛോട്ടാ ​രാ​ജ​ന്‍റെ അ​നു​യാ​യി​ക​ളി​ൽ പ്ര​ധാ​നി​ക​ളാ​യ മൂ​ന്നു പേ​രെ വ​ക​വ​രു​ത്താ​ൻ ദാ​വൂ​ദ് നി​ർ​ദേ​ശം ന​ൽ​കി. ദാ​വൂ​ദി​ന്‍റെ ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്തു സു​നി​ൽ സാ​വ​ന്ത് എ​ന്ന ക്രി​മി​ന​ൽ ഛോട്ടാ ​രാ​ജ​ന്‍റെ മൂ​ന്നു പ്ര​ധാ​ന അ​നു​യാ​യി​ക​ളെ കൊ​ല​പ്പെ​ടു​ത്തി.

ഇ​തോ​ടെ ഛോട്ടാ ​രാ​ജ​ന്‍റെ പ​ക സാ​വ​ന്തി​ലാ​യി. ഒ​രു പ​ക​ല്‍ വെ​ളി​ച്ച​ത്തി​ല്‍ ദു​ബാ​യി​ലെ ഹോ​ട്ട​ലി​നു മു​ന്നി​ൽ സാ​വ​ന്തി​നെ കൊ​ല​പ്പെ​ടു​ത്തി.
കൊ​ല​യ്ക്കു മ​റു​കൊ​ല എ​ന്ന രീ​തി ദാ​വൂ​ദി​നും ഛോട്ടാ ​രാ​ജ​നും ഇ​ട​യി​ൽ തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.

ദാ​വൂ​ദ് ഒ​ന്ന​ടി​ച്ചാ​ൽ ര​ണ്ടു തി​രി​ച്ച​ടി​ക്കു​ന്ന പ്ര​തി​കാ​ര​ദാ​ഹി​യാ​യി​രു​ന്നു ഛോട്ടാ ​രാ​ജ​നും. ദാ​വൂ​ദും ഛോട്ടാ ​രാ​ജ​നും ത​മ്മി​ലു​ള്ള ഏ​റ്റ​മു​ട്ട​ലി​ൽ ദാ​വൂ​ദി​ന്‍റെ ഷാ​ർ​പ്പ് ഷൂ​ട്ട​റാ​യ നി​ര​വ​ധി ക്രി​മി​ന​ലു​ക​ളെ ദാ​വൂ​ദ് സം​ഘ​ത്തി​നു ന​ഷ്ട​പ്പെ​ട്ടു.

ഛോട്ടാ ​രാ​ജ​നെ എ​ങ്ങ​നെ​യും തീ​ർ​ക്കു​ക എ​ന്ന​തു ദാ​വൂ​ദി​ന്‍റെ വ​ലി​യൊ​രു മോ​ഹ​മാ​യി മാ​റി. 1993 മും​ബൈ സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ ദാ​വൂ​ദി​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ചു ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഛോട്ടാ ​രാ​ജ​ൻ ഇ​ന്ത്യ​ക്കു കൈ​മാ​റി​യി​രു​ന്നു. ഇ​തും ഛോട്ടാ ​രാ​ജ​നോ​ടു​ള്ള ദാ​വൂ​ദി​ന്‍റെ പ​ക കൂ​ട്ടി.

(തു​ട​രും).

Related posts

Leave a Comment