പ്രതിമാസം വരുമാനം 30,000 ത്തിലധികം! മൂന്ന് ഭാര്യമാരും പലതരം ബിസിനസുകളുമായി ആര്‍ഭാട ജീവിതം; ഛോട്ടു എന്ന ഭിക്ഷക്കാരന്റെ ജീവിതം അതിശയിപ്പിക്കുന്നത്

സമ്പന്നരുടെ ഒപ്പം ഭിക്ഷക്കാരുമുണ്ട് ഇന്ന് ലോകത്തില്‍. പ്രത്യേകിച്ച് ഇന്ത്യയില്‍. ഭിക്ഷക്കാരില്ലാത്ത ഒരു തെരുവുപോലും ഇന്ത്യയില്‍ കാണാന്‍ സാധ്യതയുമില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ അവര്‍ കടന്നുവരാനിരിക്കുന്ന നഗരങ്ങളിലെ ഭിക്ഷാടകരെയെല്ലാം നിരോധിച്ചിരുന്നു. പൊതുവേ ഭിക്ഷാടകരെല്ലാം അതിദയനീയമായ അവസ്ഥയില്‍ കഴിയുന്നവരാണെങ്കിലും അവരില്‍ ചിലര്‍ തട്ടിപ്പുകാരാണെന്നതിന് സംശയമൊന്നുമില്ല.

പൊതുവേ ഭിക്ഷാടകരോട് അലിവുള്ളവരാണ് ഇന്ത്യക്കാര്‍ എന്നതിനാല്‍ ചിലര്‍ പണം നല്‍കും, മറ്റു ചിലര്‍ ഭക്ഷണമായി വാങ്ങി നല്‍കും. വേറൊരു കൂട്ടര്‍ ഭിക്ഷാടകര്‍ക്ക് മുഖം കൊടുക്കാറുപോലുമില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭിക്ഷാടകര്‍ക്ക് പണം നല്‍കാത്ത ഒരാളുമുണ്ടാകില്ല. അതേസമയം ഭിക്ഷാടനം ഒരു ബിസിനസ് ആക്കിയ മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി സിനിമകളിലും ഡോക്യുമെന്ററികളിലുമായി ആളുകള്‍ക്ക് പരിചിതമാണെങ്കിലും ഇവരുടെ വരുമാനത്തെക്കുറിച്ച് ആരുംതന്നെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഇത്തരത്തില്‍ ഭിക്ഷാടനം നടത്തി ആഡംബര ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരമായിരിക്കുന്നത്.

ജാര്‍ഖണ്ഡിലെ ഒരു സമ്പന്നനായ ഭിക്ഷക്കാരനാണ് അതിസമ്പന്നമായ ജീവിതം നയിക്കുന്നത്. 40 വയസുകാരനായ ഛോട്ടു ബാരിക്. റെയില്‍വെ സ്റ്റേഷനാണ് ഇയാളുടെ പ്രധാന ഭിക്ഷാടന കേന്ദ്രം. പ്രതിമാസം 30,000 രൂപയില്‍ കൂടുതലാണ് ഛോട്ടു ഭിക്ഷാടനത്തിലൂടെ മാത്രം സമ്പാദിക്കുന്നത്. അതായത്, ബിരുദവും ബിരുദാനന്തര ബിരുദവും എന്‍ജിനീറിംഗും വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ മിക്കവര്‍ക്കും ആദ്യ ജോലിക്ക് പ്രവേശിക്കുമ്പോള്‍ തുടക്കത്തിലെ വര്‍ഷങ്ങളില്‍ ലഭിക്കുന്നത് ഇതിലും കുറവ് ശമ്പളമായിരിക്കും. ചക്രധാര്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് സുപരിചിതനാണ് ഛോട്ടു. ഭിക്ഷാടനം മാത്രമല്ല ഛോട്ടുവിന്റെ വരുമാന മാര്‍ഗം.

സിംദേഗ ജില്ലയിലെ ബന്ദി ഗ്രാമത്തില്‍ അത്യാവശ്യം വലിയൊരു പാത്രക്കട അടക്കം പലതരം ബിസിനസുകളാണ് ഛോട്ടുവിനുള്ളത്. ഒന്നും രണ്ടുമല്ല, മൂന്നു ഭാര്യമാരും ഛോട്ടുവിനുണ്ട്. ഇതിലൊരു ഭാര്യയ്ക്കാണ് പാത്രക്കടയുടെ നടത്തിപ്പ് ചുമതല. കൂടാതെ ട്രെയിനില്‍ യാത്രക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ വില്‍ക്കുന്നതും ഛോട്ടുവിന്റെ ഒരു ബിസിനസാണ്. ഏതായാലും ഭിക്ഷാടനവും ബിസിനസുമൊക്കെയായി പ്രതിമാസം നാല് ലക്ഷം രൂപയാണ് ഛോട്ടുവിന്റെ അക്കൗണ്ടിലെത്തുന്നത്. എല്ലാ മാസവും കൃത്യമായി ഇത് വീതംവച്ച് ഭാര്യമാര്‍ക്ക് കൊടുക്കാനും ഛോട്ടു മറക്കാറില്ല. ഭിക്ഷാടകനാണെങ്കിലും അതിസമ്പന്നന്‍ കൂടിയായ ഛോട്ടുവിനെ തൊടാന്‍ അധികൃതര്‍ മടിക്കുകയാണെന്ന ആരോപണവും ആളുകള്‍ ഉന്നയിക്കുന്നുണ്ട്്.

Related posts