കാവല്ക്കാരന് കള്ളനെന്ന കോണ്‍ഗ്രസ് കാമ്പയിന് ബദലായി ബിജെപി അവതരിപ്പിച്ചതാണ് ഞാനും കാവല്ക്കാരന് എന്ന പ്രസ്താവന. രണ്ടും സോഷ്യല്‍മീഡിയയില്‍ ഒരുപോലെ ഹിറ്റാവുകയും ചെയ്തു. കാമ്പയിന് തുടക്കമിട്ടതിന് പിന്നാലെ ട്വിറ്ററിലെ തന്റെ പേര് ചൗക്കിദാര്‍ നരേന്ദ്ര മോദി അഥവാ കാവല്ക്കാരന് മോദിയെന്ന് പേരുമാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി.
പിന്നാലെ ബിജെപി നേതാക്കളെല്ലാം തന്നെ ക്യാംപെയിന് ഏറ്റെടുത്ത് പേരിന്റെ മുമ്പില്‍ ചൗക്കീദാര്‍ എന്ന് ചേര്‍ത്തിരിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരാണ് ട്വിറ്ററില്‍ പേര് മാറ്റിയ നേതാക്കളുടെ നിരയിലുള്ളത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെപി നദ്ദ, ഹര്‍ഷ വര്ധന്, ധര്‍മേന്ദ്ര പ്രധാന് തുടങ്ങിയവരും ട്വിറ്ററില്‍ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഞാനും കാവല്‍ക്കാരനാണ് എന്ന ക്യാംപെയിന് ശക്തി പകരുന്നതായി ബിജെപി നേതാക്കളുടെ ഈ നടപടി. നേരത്തെ റഫാല്‍ ഇടപാട് വിവാദത്തില്‍ മോദി സര്‍ക്കാരിന്റെ അഴിമതി ചൂണ്ടിക്കാണിച്ചാണ് ചൗക്കീദാര്‍ ചോര്‍ ഹെ(കാവല്ക്കാരന് കള്ളനാണ്) എന്ന കാമ്പയിന് രാഹുല്‍ ഗാന്ധി ആരംഭിച്ചത്.
Your Chowkidar is standing firm & serving the nation.
But, I am not alone.
Everyone who is fighting corruption, dirt, social evils is a Chowkidar.
Everyone working hard for the progress of India is a Chowkidar.
Today, every Indian is saying-#MainBhiChowkidar
— Chowkidar Narendra Modi (@narendramodi) March 16, 2019
As Chowkidars of our nation, we are committed to creating a clean economy by using cashless financial transactions.
The menace of corruption and black money has adversely affected us for decades. Time to eliminate these for a better future. #MainBhiChowkidar #ChowkidarPhirSe pic.twitter.com/y44vwyM4xs
— Chowkidar Piyush Goyal (@PiyushGoyal) March 17, 2019