കാൻബറ: ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ന്യൂസിലൻഡ് മുൻ ഓൾറൗണ്ടർ ക്രിസ് കെയ്ൻസിന്റെ കാലുകൾ തളർന്നതായി റിപ്പോർട്ട്. ശസ്ത്രക്രിയ യ്ക്കിടെ നട്ടെല്ലിലുണ്ടായ സ്ട്രോക്ക് മൂലമാണിത്.
സിഡ്നിയിലെ ആശുപത്രിയിൽനിന്നു കാൻബറയിലെ വീട്ടിലേക്കു മടങ്ങിയെത്തിയ ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒന്നിലേറെ ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തെ കഴിഞ്ഞയാഴ്ച വെൻറിലേറ്ററിൽനിന്നുമാറ്റിയിരുന്നു.
ന്യൂസിലൻഡിനായി 62 ടെസ്റ്റും 215 ഏകദിനവും രണ്ട് ട്വന്റി-20 ക്രിക്കറ്റും കളിച്ചു. അന്‍പത്തിയൊന്നുകാരനായ കെയ്ൻസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.
ടെസ്റ്റിൽ 3320 റണ്‍സും 218 വിക്കറ്റും ഏകദിനത്തിൽ 4950 റണ്‍സും 201 വിക്കറ്റും സ്വന്തമാക്കി.
എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് കെയ്ൻസ്. 2000ൽ വിസ്ഡണ്‍ പുരസ്കാരം ലഭിച്ചിരുന്നു.