ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിനുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിൽ ക്രിസ് ഗെയ്ലിനെയും എവിൻ ലെവിസിനെയും ഉൾപ്പെടുത്തി. 2018 ജൂലൈയിൽ ബംഗ്ലാദേശിനെതിരേ നാട്ടിൽ നടന്ന ഏകദിന പരന്പരയിലാണ് ഗെയ്ൽ വിൻഡീസിനായി അവസാനമായി ഇറങ്ങിയത്.
തുടർന്നു നടന്ന ബംഗ്ലാദേശ്, ഇന്ത്യ പര്യടനങ്ങളിൽ ഗെയ്ൽ പങ്കെടുത്തിരുന്നില്ല. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ്, ടി-10 ലീഗുകളിൽ കളിക്കാൻവേണ്ടിയായിരുന്നു അത്. വ്യക്തിപരമായ കാരണങ്ങളാൽ ലെവിസും ഇന്ത്യൻ, ബംഗ്ലാദേശ് പര്യടനങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു.
നിക്കോളാസ് പുരാനെയും ടീമിൽ ഉൾപ്പെടുത്തി. ട്വന്റി-20 സ്പെഷലിസ്റ്റായ പുരാൻ ആദ്യമായാണ് ഏകദിന ടീമിൽ ഉൾപ്പെടുന്നത്. 20 മുതലാണ് വിൻഡീസ് – ഇംഗ്ലണ്ട് ഏകദിന പരന്പര.