ദുബായ്: ജമൈക്കയിലെ ആധാധകർക്കു മുന്നിൽവച്ചു വിരമിക്കാനാണ് ആഗ്രഹമെന്നു വെസ്റ്റ്ഇൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ല്.
താൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും ജമൈക്കയിൽ കളിക്കാൻ അവസരം ലഭിച്ചാൽ വിരമിക്കൽ പ്രഖ്യാപിക്കുമെന്നും ഫേസ്ബുക്ക് ലൈവ് ചാറ്റിൽ ഗെയ്ല് പറഞ്ഞു.
വിരമിക്കൽ മത്സരത്തിന് അവസരം ലഭിച്ചില്ലെങ്കിൽ പ്രഖ്യാപനം വൈകുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ തന്റെ ലോകകപ്പിലെ അവസാന മത്സരമാണു ക്രിസ് ഗെയ്ല് കളിച്ചത്.
സഹതാരം ഡ്വെയ്ൻ ബ്രാവോ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.