ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പന്ത്രണ്ടു വയസുള്ള ക്രിസ്ത്യൻ ബാലികയെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയി. പഞ്ചാബിലെ സാഹിവാൾ സ്വദേശിയായ മീരാബ് അബ്ബാസിനെ രണ്ടിനാണ് കാണാതായത്.
ബലൂചിസ്ഥാൻ പ്രവിശ്യാ സ്വദേശിയായ മുഹമ്മദ് ദൗദ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പെൺകുട്ടിയെ മതംമാറ്റി വിവാഹം ചെയ്യാനാണ് ദൗദിന്റെ പദ്ധതിയെന്നും പറഞ്ഞു.
വിധവയായ അമ്മ ഫർസാനയ്ക്കൊപ്പമാണ് മീരാബ് താമസിച്ചിരുന്നത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പെൺകുട്ടിയെ വിട്ടുകിട്ടിയിട്ടില്ല.
ന്യൂനപക്ഷത്തിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്യുന്ന സംഭവങ്ങൾ പാക്കിസ്ഥാനിൽ വർധിച്ചുവരുന്നതായി ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു.