റായ്പുർ: ഛത്തീസ്ഗഡിൽ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ ബിജെപി ജില്ലാ അധ്യക്ഷനടക്കം അഞ്ച് പേർ അറസ്റ്റിൽ.
ലധാക്ഷ്യ രൂപ്സയെ, അങ്കിത് നന്ദി, അതുൽ നേതം, ഡോമൻഡ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.
നാരായണ്‍പുര്‍ ജില്ലയിൽ പള്ളിക്കുനേരെയുണ്ടായ അക്രമ സംഭവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. നാല് പേരെ കൂടാതെ ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്.
മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. അറസ്റ്റിലായവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
നാരായണ്‍പുര്‍, കൊണ്ടഗോണ്‍ ജില്ലകളിലുള്‍പ്പെട്ട 19 ആദിവാസി ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.
ഇവിടത്തെ ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണമെന്നാണ് ആരോപണം.
ഘര്‍ വാ പ്പസി മുദ്രാവാക്യമുയര്‍ത്തിയാണ് ക്രൈസ്തവര്‍ക്കുനേരേ അക്രമം നടത്തുന്നത്.
മൂന്നാഴ്ച മുമ്പ് പൊക്കഞ്ചൂര്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരേയും ആക്രമണമുണ്ടായി.പള്ളിക്കകത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ ആക്ര മണമുണ്ടായി.
സെമിത്തേരികളില്‍ സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനും അക്രമികള്‍ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് നാരായണ്‍പുരില്‍ സേവനം ചെ യ്യുന്ന മിഷനറി വൈദികര്‍ പറഞ്ഞു.
അക്രമം ഭയന്ന് ഗ്രാമങ്ങളില്‍ നിന്നു പലായനം ചെയ്ത നൂറുകണക്കിനാളുകള്‍ക്ക് ഇനിയും മടങ്ങിയെത്താനായിട്ടില്ല.