”പെട്ടെന്നു വന്നൂ പെരുമഴ, ഉമ്മയോ,
ചിക്കെന്നകത്തു തിരഞ്ഞു ചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ-
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു.
പള്ളിപ്പറമ്പിൽ പുതുതായ് കുമിച്ചിട്ടമണ്ണട്ടിമേലെ നിവർത്തിവെച്ചു.”
പ്രശസ്ത കവിയും നോവലിസ്റ്റുമായ റഫീഖ് അഹമ്മദിന്റെ മാതൃ സ്നേഹം നിറഞ്ഞ കവിതയായ “തോരമഴ” യിലെ വരികളാണിവ.
മാമ്പഴക്കാലമാകുമ്പോൾ മരിച്ചു പോയ മകനെയൊർത്തു വിതുമ്പി കരയുന്ന വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയിലെ അമ്മയെപോലെയും , മകനെ തിരികെ ലഭിക്കാൻ സ്വന്തം കണ്ണുകൾ ഭൂതത്താനു മുൻപിൽ കാഴ്ച്ച വെച്ച ഇടശേരിയുടെ പൂതപ്പാട്ടിലെ അമ്മയെ പോലെയും മാതൃ സ്നേഹത്തിന്റെ ആഴം മനസിലാക്കി തരുന്ന ഒട്ടനവധി സാഹിത്യ രചനകൾ നമ്മൾ മലയാളികൾക്ക് പരിചിതമാണെല്ലോ?……
മരണത്തിലും മക്കളെ കൈവിടാതെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരാണ് അമ്മമാർ.എന്നാൽ ഇവിടെ അതിൽ നിന്നും വ്യത്യസ്തയാണ് 28 കാരിയായ ക്രിസ്റ്റ്യൻ കെ.
താലോലികേണ്ടിയിരുന്ന കൈകൾ കൊണ്ട് തന്നെയാണ് തന്റെ അഞ്ചു മക്കളെയും ക്രിസ്റ്റ്യൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്.
ഭർത്താവിനോടുള്ള പ്രതികാരം
2020 സെപ്റ്റംബർ 3ന് ജർമനിയിലായിരുന്നു ആറ് മക്കളുടെ അമ്മയായ ക്രിസ്റ്റ്യൻ കെ തന്റെ അഞ്ചു മക്കളെയും അതി ദാരുണമായി കൊലപ്പെടുത്തിയത്.
ഭർത്താവിന്റെ പുതിയ പങ്കാളിയോടൊപ്പമുള്ള ഫോട്ടോ കണ്ടതിനുശേഷമായിരുന്നു കൊലപാതകം. ക്രിസ്റ്റ്യൻ കെയുടെ സോളിംഗനിലുള്ള അപാർട്മെന്റിൽ വെച്ചായിരുന്നു സംഭവം.
മെലീന (ഒന്ന് ), ലിയോണി ( രണ്ട് ), സോഫി ( മൂന്ന് ), ടിമോ ( ആറ് ), ലൂക്ക ( എട്ട് ) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകതിനു മുമ്പ് കുട്ടികൾക്ക് മയക്കു മരുന്നു നൽകിയിരുന്നു.
കുട്ടികളുടെ മരണം ഉറപ്പു വരുത്തിയത്തിനു ശേഷം അവരുടെ മൃതദേഹം ടവ്വലിൽ പൊതിഞ്ഞു ക്രിസ്റ്റ്യൻ തന്റെ കിടക്കയിൽ കിടത്തുകയായിരുന്നു.
11 വയസ് പ്രായമുള്ള മുത്ത മകൻ അന്നേ ദിവസം വീട്ടിലില്ലാത്തതിനാൽ അവനെ കൊലപ്പെടുത്താനായില്ല.
ഭർത്താവിന്റെ പുതിയ പങ്കാളിയോടൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ഈ കൊലപാതകത്തിനു പിന്നിലെ കാരണമെന്നു ഡിക്ടറ്റിവ്സ് പറഞ്ഞു.
ഇനി മക്കളെ കാണില്ല
മക്കളെ ഇനി കാണില്ലെന്ന സന്ദേശം കൊലപാതകത്തിനു മുൻപായി ക്രിസ്റ്റ്യൻ ഭർത്താവിനു കൈമാറിയിരുന്നു.
ഇതിനു മുൻപ് ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യക്കായി ക്രിസ്റ്റ്യൻ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഒരു അപരിചിതൻ വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകത്തിനു മുൻപായി സന്ദേശം ഭർത്താവിനയയ്ക്കാനായി തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് അവർ കോടതിയിൽ പറഞ്ഞു.
നാല്പതോളം സാക്ഷികളെ വിസ്തരിച്ചതിനൊടുവിലാണ് ക്രിസ്റ്റ്യൻ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയത്.
മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കൊലപാതകത്തിനു കോടതി അവർക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചച്ചത്.ക്രിസ്റ്റ്യന്റെ മൂത്ത മകനിപ്പോൾ മുത്തശിക്കൊപ്പമാണ് താമസിക്കുന്നത്.