ഹോളിവുഡ് നടൻ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്മക്കളും വിമാനാപകടത്തില്‍ മരിച്ചു. ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മെഡിറ്റ (10), അനിക്(12), വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് സാച്ച്സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ഗെനേഡിന്‍സിലെ ചെറു ദ്വീപായ ബെക്വിയയില്‍ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ ക്രിസ്റ്റിയന്‍ ഒലിവറും കുടുംബവും അപകടത്തിൽപെടുകയായിരുന്നു. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനാണ് താരം ബെക്വിയയില്‍ എത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിച്ചു.
വിമാനം ടേക്ക് ഓഫിനു പിന്നാലെ തന്നെ കടലിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടം ഉണ്ടായതിനു പിന്നാലെ തന്നെ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ഡൈവര്‍മാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളും കണ്ടെത്തി. 2008-ൽ പുറത്തിറങ്ങിയ ആക്ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രം. 60ലേറെ സിനിമകളിലും ടെലിവിഷൻ ഷോകളിലും ഒലിവർ ഭാഗമായിട്ടുണ്ട്.