അകലെ നിന്ന് നോക്കിയാല്‍ പച്ചപ്പ് മൂടിയ ഒരു മല, വര്‍ണ ബള്‍ബുകളാല്‍ അലങ്കരിച്ചതാണെന്നേ തോന്നു… എന്നാല്‍ സംഭവം അതൊന്നുമല്ല. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹില്ലിലുള്ള ‘ദ ചര്‍ച്ചില്‍ ആംസ്’ എന്ന പബിനു ചുറ്റും 90 ക്രിസ്മസ് ട്രീകള്‍ കൊണ്ട് അലങ്കരിച്ചതിന്റെ ദ്യശ്യവിരുന്നാണിത.് ട്രീകള്‍ക്ക് ചാരുത പകരാന്‍ 21,000 മിന്നാമിന്നി ബള്‍ബുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതാദ്യമായല്ല ജെറി ഒ’ബ്രയന്റെ ഉടമസ്ഥയിലുള്ള ചര്‍ച്ചില്‍ ആംസ് പബ് ഉത്സവ സീസണുകളില്‍ അലങ്കാരമൊരുക്കി വാര്‍ത്തയില്‍ ഇടം നേടുന്നത്. കഴിഞ്ഞ് 30 വര്‍ഷമായി പതിവ് തെറ്റിക്കാതെ ക്രിസ്മസിന് ദൃശ്യവിരുന്നൊരുക്കുന്നുണ്ട് ബ്രയനും ജീവനക്കാരും. ഓരോ വര്‍ഷവും ഉപയോഗിക്കുന്ന ട്രീകളുടെ എണ്ണം കൂടുമെന്ന് മാത്രം. ക്രിസ്മസിന് മാത്രമല്ല സമ്മര്‍ സീസണിലും പബ് അണിഞ്ഞൊരുങ്ങാറുണ്ട്. 30,000 പൗണ്ടാണ് ഇത്തവണത്തെ അലങ്കാരത്തിന് ചിലവായത്. അലങ്കാരം ആസ്വദിക്കാനെത്തുന്നവരെല്ലാം അകത്തു കയറി കഴിക്കാനും തയാറാകുന്നതിനാല്‍ അലങ്കാരപ്പണികള്‍ കൊണ്ട് മെച്ചമേയുള്ളൂവെന്നാണ് പബ് ഉടമ ബ്രയാന്‍ പറയുന്നത്.