നമ്മുടെ ഇന്ത്യ എങ്ങോട്ട് ? പീഡനറാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്റെയും ഇറാക്കിന്റെയും ഒപ്പം; ക്രിസ്മസ് വേളയില്‍ രാജ്യത്തെ ക്രൈസ്തവര്‍ ആശങ്കയില്‍

ന്യൂ​​​ഡ​​​ൽ​​​ഹി/​​​കോ​​​ട്ട​​​യം: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യു​​​ള്ള യു​​​എ​​​സ് ക​​​മ്മീ​​​ഷ​​​ൻ പീ​​​ഡ​​​ന​​​നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ ര​​​ണ്ടാം നി​​​ര (ടി​​​യ​​​ർ ടൂ)​​​യി​​​ലേ​​​ക്കാ​​​ണു നാ​​​ലു​​​മാ​​​സം മു​​​ന്പ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ​​​യും ഇ​​​റാ​​​ക്കി​​​ന്‍റെ​​​യും ഒ​​​പ്പ​​​മാ​​​ണ് ഇ​​​ന്ത്യ ഈ ​​​നി​​​ര​​​യി​​​ൽ. ലി​സ്റ്റി​ൽ ഇ​ന്ത്യ​ക്കൊ​പ്പ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അ​സ​ർ​ബൈ​ജാ​ൻ, ക്യൂ​ബ, ഈ​ജി​പ്റ്റ്, ക​സാ​ഖ്സ്ഥാ​ൻ, തു​ർ​ക്കി, ലാ​വോ​സ് തു​ട​ങ്ങി​യ​വ​ ഉ​ണ്ട്.

ഓ​​​പ്പ​​​ൺ​​​ ഡോ​​​ഴ്സ് എ​​​ന്ന ആ​​​ഗോ​​​ള​​​ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ വേ​​​ൾ​​​ഡ് വാ​​​ച്ച് ലി​​​സ്റ്റ് അ​​​നു​​​സ​​​രി​​​ച്ച് ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​പാ​​​യ​​​നി​​​ല​​​യി​​​ൽ ഇ​​​ന്ത്യ 15-ാം സ്ഥാ​​​ന​​​ത്താ​​​ണ്. കു​​​രി​​​ശും ബൈ​​​ബി​​​ളും പോ​​​ലും വി​​​ല​​​ക്കി​​​യി​​​ട്ടു​​​ള്ള സൗ​​​ദി അ​​​റേ​​​ബ്യ​​​ക്കു തൊ​​​ട്ടു​​​പി​​​ന്നി​​​ലാ​​​ണി​​​ത്. നാ​​​ലു വ​​​ർ​​​ഷം മു​​​ന്പ് 31-ാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ.

ഓ​പ്പ​ൺ ഡോ​ഴ്സി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ത്ത​ര​കൊ​റി​യ ആ​ണ് ഒ​ന്നാ​മ​ത്. സൊ​മാ​ലി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, സു​ഡാ​ൻ, സി​റി​യ, ഇ​റാ​ക്ക്, ഇ​റാ​ൻ, യെ​മ​ൻ, എ​റി​ത്രി​യ, ലി​ബി​യ, നൈ​ജീ​രി​യ, മാ​ല​ദ്വീ​പ്, സൗ​ദി അ​റേ​ബ്യ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യേ​ക്കാ​ൾ ക്രൈ​സ്ത​വ​ർ​ക്കു അ​ര​ക്ഷി​ത​ത്വ​മു​ള്ള രാ​ജ്യ​ങ്ങ​ൾ.

ഭാ​​​ര​​​ത ക്രൈ​​​സ്ത​​​വ​​​ർ ആ​​​ശ​​​ങ്ക​​​യു​​​ടെ നി​​​ഴ​​​ലി​​​ൽ

ഭാ​​​ര​​​ത ക്രൈ​​​സ്ത​​​വ​​​ർ ആ​​​ശ​​​ങ്ക​​​യു​​​ടെ നി​​​ഴ​​​ലി​​​ൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​ന് ഒ​​​രു​​​ങ്ങു​​​ന്നു. പ​​​ല ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കാ​​​ര​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നാ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക വ​​​ള​​​രു​​​ക​​​യാ​​​ണ്.
മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ത്ന​​​യി​​​ൽ കാ​​​ര​​​ൾ സം​​​ഘ​​​ത്തെ വർഗീയ വാദികൾ ആ​​​ക്ര​​​മി​​​ച്ചതും വൈദി കർക്കെതിരേ പോലീസ് കേ​​​സ് എ​​​ടു​​​ത്ത​​​തും യു​​​പി​​​യി​​​ലെ അ​​​ലി​​​ഗ​​​ഡി​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലെ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം പാ​​​ടി​​​ല്ലെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തും രാ​​​ജ​​​സ്ഥാ​​​നി​​​ലെ പ്ര​​​താ​​​പ്ഗ​​​ഡി​​​ൽ ക്രി​​​സ്മ​​​സ് ച​​​ട​​​ങ്ങി​​​നു​​​ നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തും ക്രൈ​​​സ്ത​​​വ​​​രെ വ​​​ല്ലാ​​​തെ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്.
ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലെ ഈ ​​​മൂ​​​ന്നു സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

സ​​​ത്ന​​​യി​​​ൽ വൈ​​​ദി​​​ക​​​ർ​​​ക്കും മ​​​റ്റു​​​മെ​​​തി​​​രേ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ശ്ര​​​മ​​​മെന്നു കള്ളക്കേ​​​സ് എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. സ​​​ത്ന​​​യി​​​ലും പ്ര​​​താ​​​പ്ഗ​​​ഡി​​​ലും അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു പോ​​​ലീ​​​സ് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ത്ന​​​യി​​​ൽ ഒ​​​രു പ​​​തി​​​നെ​​​ട്ടു​​​കാ​​​ര​​​നെ വാ​​​ഹ​​​നം ക​​​ത്തി​​​ച്ച കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, കാ​​​ര​​​ൾ ഗ്രൂപ്പിനെ ആ​​​ക്ര​​​മി​​​ച്ച​​​ സംഘത്തി​​​ലെ നേ​​​താ​​​ക്ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ല. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ള്ളി​​​ൽ ബ​​​ജ്‌​​​രം​​​ഗ്ദ​​​ൾ സം​​​ഘം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​വും കേ​​​സി​​​ൽ ഇ​​​ല്ല.

രാ​​​ജ​​​സ്ഥാ​​​നി​​​ൽ പ്ര​​​താ​​​പ് ഗ​​​ഡ് ജി​​​ല്ല​​​യി​​​ലെ ക്രി​​​സ്മ​​​സ് ച​​​ട​​​ങ്ങ് ആ​​​ക്ര​​​മി​​​ച്ച ഇ​​​രു​​​പ​​​തം​​​ഗ സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ല. ച​​​ട​​​ങ്ങി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച ബൈ​​​ബി​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ന​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഒ​​​രു ആ​​​ദി​​​വാ​​​സി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​വി​​​ടെ​​​യും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ആ​​​രോ​​​പി​​​ച്ച​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഇ​​​ര​​​ട്ടി​​​ച്ചു

2017-ൽ ​​​രാ​​​ജ്യ​​​ത്തു ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ സം​​​ഖ്യ ഇ​​​ര​​​ട്ടി​​​ച്ച​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്. 2016-ൽ 441 ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ണ് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു​​​ നേ​​​രേ ഉ​​​ണ്ടാ​​​യ​​​ത്. 2017-ലെ ​​​ആ​​​ദ്യ ആ​​​റു​​​ മാ​​​സം​​​കൊ​​​ണ്ടു​​​ത​​​ന്നെ 410 ആ​​​ക്ര​​​മ​​​ണസം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി. ഡി​​​സം​​​ബ​​​ർ​​​ വ​​​രെ അ​​​റു​​​ന്നൂ​​​റി​​​ലേ​​​റെ അ​​​ക്ര​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​താ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച സി​​​ബി​​​സി​​​ഐ സം​​​ഘ​​​ത്തി​​​ന്‍റെ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

മാധ്യമശ്രദ്ധയിൽ

ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ വ്യാ​പി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ലും പെ​ട്ടി​ട്ടു​ണ്ട്. ന്യൂ​യോർ​ക്ക് ടൈം​സ്, ബി​ബി​സി തു​ട​ങ്ങി​യ​വ ഇ​വി​ട​ത്തെ മ​ത​സ്വാ​ത​ന്ത്ര്യ നി​ഷേ​ധ​ത്തെ​പ്പ​റ്റി പ​റ​യു​ക​യും എ​ഴു​തു​ക​യും ചെ​യ്തു കൊണ്ടിരിക്കുന്നു.

അ​​​ലി​​​ഗ​​​ഡി​​​ൽ ഹിന്ദു ജാഗരൺ മഞ്ചിന്‍റെ ഭീഷണി

സ്കൂളുകളിൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ അ​​​ലി​​​ഗ​​​ഡി​​​ലെ ഹി​​​ന്ദു ജാ​​​ഗ​​​ര​​​ൺ മ​​​ഞ്ചി​​​നെ​​​തി​​​രേ ഇതുവരെ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ത​​​ന്നെ രാ​​​ജ്നാ​​​ഥ്സിം​​​ഗ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​നെ ഫോ​​​ൺ ചെ​​​യ്ത് ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​ണ്.

അ​​​ലി​​​ഗ​​​ഡ് പോ​​​ലീ​​​സ് സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് രാ​​​ജേ​​​ഷ് പാ​​​ണ്ഡേ പ​​​റ​​​യു​​​ന്ന​​​ത് ഹി​​​ന്ദു ജാ​​​ഗ​​​ര​​​ൺ മ​​​ഞ്ചു​​​കാ​​ർ​​ക്കു നോ​​​ട്ടീ​​​സ് ന​​​ല്കി​​​യെ​​​ന്നാ​​​ണ്. പ്ര​​​ദേ​​​ശ​​​ത്ത് സ​​​മാ​​​ധാ​​​ന​​​വും ശാ​​​ന്ത​​​ത​​​യും ന​​​ശി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ൽ ന​​​ല്കു​​​ന്ന ക​​​രു​​​ത​​​ൽനോ​​​ട്ടീ​​​സാ​​​ണു മ​​​ഞ്ച് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ന​​​ല്കി​​​യ​​​ത്. ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ച്ച​​​ട്ടം 107, 116 വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള​​​താ​​​ണു നോ​​​ട്ടീ​​​സ്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് സ​​​മാ​​​ധാ​​​നം ഭ​​​ഞ്ജി​​​ക്കു​​​ന്ന ഒ​​​ന്നും ചെ​​​യ്യി​​​ല്ലെ​​​ന്ന് എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ക്കു​​​ക​​​യും 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ട് ന​​​ല്കു​​​ക​​​യും വേ​​​ണം.

എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​ളോ​​​ടു മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു യു​​​പി​​​യി​​​ലെ എ​​​ഡി​​​ജി​​​പി ആ​​​ന​​​ന്ദ്കു​​​മാ​​​റും പ​​​റ​​​ഞ്ഞു.സ്കൂ​ളു​ക​ളി​ലും മ​റ്റും ക്രി​സ്മ​സ് ആ​ഘോ​ഷ​വേ​ള​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു​ജാ​ഗ​ര​ൺ മ​ഞ്ച് അ​ണി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. അ​തു​പി​ൻ​വ​ലി​ച്ച​താ​യി അ​റി​യി​പ്പൊ​ന്നു​മി​ല്ല.

Related posts