അലാഹാബാദ്: ഉത്സവങ്ങൾ സമാധാനപരമായി ആഘോഷിക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്ന് അലാഹാബാദ് ഹൈക്കോടതി. ഗുജറാത്തിലെ കൗശംബിയിലെ ബിർനേറിലുള്ള സഞ്ജയ് സിംഗ ്എന്ന വ്യക്തിയും വിവിധ ക്രൈസ്തവ സംഘടനകളും നൽകിയപൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.
പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സ്ഥലത്ത് 144 പ്രഖ്യാപിച്ച പ്രാദേശിയ ഭരണകൂടം ക്രിസ്മസ് ആഘോഷങ്ങൾ വിലക്കി. ഇതിനെതിരേയാണ് ഇവർ കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമേ 144 പ്രഖ്യാപിക്കാവു എന്നു പറഞ്ഞ കോടതി ഇതിന്റെ പേരിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും പറഞ്ഞു. ഡിസംബർ 24നും 31നും ഉച്ചഭാഷിണി ഉപയോഗിക്കാൻ പ്രാദേശിക ഭരണകൂടത്തോട് ഇവർ അനുമതി തേടിയെങ്കിലും നൽകിയില്ല. ഇതിനെ രൂക്ഷമായി കോടതി വിമർശിച്ചു.
ഉച്ചഭാഷിണി ഉപയോഗിക്കാൻ നിയമങ്ങൾ അനുസരിച്ചുള്ള അനുമതി നൽകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി ഇവരുടെ അപേക്ഷയിൽ തിങ്കളാഴ്ചയ്ക്ക് മുന്പായി നിയമപരമായ അനുമതി നൽകണമെന്നും ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.ബി ബോസലെ , ജസ്റ്റിസ് എം. കെ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.