കോഴിക്കോട്, തിരുവനന്തപുരം: സർക്കാർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് തന്നെ ക്ഷണിക്കാത്തതിൽ പ്രതികരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും വിരുന്ന് ആസ്വദിക്കുമെന്നും എല്ലാ മലയാളികൾക്കും താൻ ക്രിസ്മസ് ആശംസകൾ അറിയിക്കുന്നതായും ഗവർണർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
മാറ്റങ്ങൾ പലപ്പോഴും നല്ലതിനാണെന്നും മാറ്റത്തിനോട് മുഖം തിരിച്ചിരിക്കുന്നതാണ് പലപ്പോഴും പ്രയാസമുണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാത്ത വിരുന്നിലേക്ക് മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും മതമേലധ്യക്ഷൻമാരെയും ക്ഷണിച്ചിട്ടുണ്ട്.
നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല.